ഗുയെന്ന ബിസ്സാവുവിന് പുതിയ വത്തിക്കാന്‍ ന്യൂന്‍ഷോ

ഗുയെന്ന ബിസ്സാവുവിന് പുതിയ വത്തിക്കാന്‍ ന്യൂന്‍ഷോ

വത്തിക്കാന്‍ സിറ്റി: ഗുയിന്ന ബിസ്സാവുവിന്റെ പുതിയ അപ്പസ്‌തോലിക്ക് ന്യൂന്‍ഷോയായി യുഎസ് ആര്‍ച്ച്ബിഷപ്പ് മൈക്കള്‍ ഡബ്യൂ ബനാച്ച് തിങ്കളാഴ്ച നിയമിതനായി.

ഓഗസ്റ്റ് 22ന് വത്തിക്കാനില്‍ നിന്ന് പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് വത്തിക്കാന്റെ ഗുയിന്ന ബിസ്സാവുമായുള്ള ബന്ധത്തിന് നേതൃത്വം നല്‍കാനുള്ള ചുമതല ആര്‍ച്ച്ബിഷപ്പിന്റേതാണ്.

ഇതാദ്യമായല്ല ആര്‍ച്ച്ബിഷപ്പ് ബനാച്ച് ന്യൂന്‍ഷോയായി സ്ഥാനമേറ്റെടുക്കുന്നത്. ഇതിനു മുന്‍പ്, സെനിഗാളിലെയും കേപ്പ് വെര്‍ഡേയുടെയും ന്യൂന്‍ഷോയായി പ്രവര്‍ത്തിച്ചതിന്റെ പരിചയം ഇദ്ദേഹത്തിനുണ്ട്.

You must be logged in to post a comment Login