ഗൂഗിള്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മാര്‍പാപ്പയെ കാണാനെത്തി

വത്തിക്കാന്‍: ഇന്റര്‍നെറ്റ് ദൈവത്തില്‍ നിന്നുള്ള സമ്മാനമാണെന്ന് അഭിപ്രായപ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണാന്‍ ഗൂഗിള്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എറിക് സ്‌ക്മിഡറ്റ് എത്തി. പതിനഞ്ച് മിനിറ്റോളം ഇരുവരും സംസാരിച്ചുവെന്നല്ലാതെ കൂടുതല്‍ വിവരങ്ങള്‍ വത്തിക്കാന്‍ ഈ കൂടിക്കാഴ്ചയെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. അക്കാര്യം മറക്കരുത്. പാപ്പയ്ക്ക് എറിക്കിനോട് പറഞ്ഞതില്‍ ഇക്കാര്യം മാത്രമേ പുറത്തുവന്നിട്ടുള്ളൂ. 8.4 മില്യന്‍ ഫോളവേഴ്‌സുള്ള മാര്‍പാപ്പ സോഷ്യല്‍ മീഡിയായിലെ സ്റ്റാറാണ്.

You must be logged in to post a comment Login