ഗോത്രവര്‍ഗ്ഗത്തിലെ ആദ്യ ദൈവദാസിയെ ഇന്ത്യയ്ക്ക് ലഭിച്ചു

ഗോത്രവര്‍ഗ്ഗത്തിലെ ആദ്യ ദൈവദാസിയെ ഇന്ത്യയ്ക്ക് ലഭിച്ചു

റാഞ്ചി: ഓഗസ്റ്റ് 7 ന് ഇന്ത്യയില്‍ നിന്നുള്ള ഗോത്രവര്‍ഗ്ഗക്കാരി വിശുദ്ധയായി നാമകരണം ചെയ്യുന്നതിനുള്ള ആദ്യ പടി ചവിട്ടി.

മദര്‍ മേരി ബര്‍ണാദത്ത പ്രസാദ് കിസ്‌പോട്ടയെയാണ് റാഞ്ചി ആര്‍ച്ച് ബിഷപ്പായ കര്‍ദ്ദിനാള്‍ ടെലിസ്‌ഫോറി പി ടോപ്പോ ഇന്നലെ ദൈവദാസിയായി നാമകരണം ചെയ്തത്.

ദൈവദാസിയായി നാമകരണം ചെയ്യുന്നതിന് മദര്‍ മേരി ബര്‍ണാദത്ത പ്രസാദ് കിസ്‌പോട്ടയുടെ ജീവിതത്തില്‍ തടസ്സങ്ങള്‍ ഒന്നുമില്ലയെന്ന് വത്തിക്കാനില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാമകരണ ചടങ്ങുകള്‍ നടത്തിയത്. റാഞ്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വി. അന്നയുടെ സഹോദരിമാരെന്ന സന്യാസ സഭാ സമൂഹത്തിന്റെ സ്ഥാപകയാണ് ദൈവദാസിയായ മദര്‍ മേരി.

ഗോത്രവര്‍ഗ്ഗത്തിലെ ഒരഗം ദൈവദാസിയായി പ്രഖ്യാപിക്കപ്പെടുന്നത് അവരെ സംബന്ധിച്ചിടത്തോളം വിരളമായൊരു ബഹുമതിയാണ്. ഇന്ന് വിശദ്ധയായി നാമകരണചെയ്യുന്നതിനുള്ള ആദ്യ ചവിട്ടു പടിയില്‍ എത്തിനില്‍ക്കുന്ന ഗോത്രസ്ത്രീയാണ് ഇവര്‍. ഇതെല്ലാം ദൈവകരുണയുടെ ഭാഗമാണ്. റാഞ്ചിയിലെ സെന്റ് മേരീസ് കത്തീഡ്രലില്‍ വച്ചുള്ള ചടങ്ങിനിടെ കര്‍ദ്ദിനാള്‍ ടോപ്പോ പറഞ്ഞു.

You must be logged in to post a comment Login