ഗോവയിലും ഫാ.ടോം ഉഴുന്നാലിലിന് വേണ്ടി പ്രാര്‍ത്ഥന

ഗോവയിലും ഫാ.ടോം ഉഴുന്നാലിലിന് വേണ്ടി പ്രാര്‍ത്ഥന

പനാജി: ഗോവ ആന്റ് ഡാമന്‍ ആര്‍ച്ച് ബിഷപ് ഫിലിപ്പ് നേരിയും വിശ്വാസികളും യെമനില്‍ നിന്ന് ഇസ്ലാമിക് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ സലേഷ്യന്‍ വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തി. ഫാ.ടോം സുരക്ഷിതനായി ഇന്ത്യയില്‍ തിരിച്ചെത്തുന്നതിന് വേണ്ടി ഗോവന്‍ സഭയുടെ പ്രാര്‍ത്ഥനകളുണ്ടെന്ന് ആര്‍ച്ച് ബിഷപ് ഫിലിപ്പ് നേരി അറിയിച്ചു.

മിഡില്‍ ഈസ്റ്റ്, നോര്‍ത്തേണ്‍ ആഫ്രിക്ക എന്നിവിടങ്ങളിലെ മില്യന്‍ കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥന നടത്തി. വിശുദ്ധവാരത്തിലേക്ക് നമ്മള്‍ പ്രവേശിച്ചിരിക്കുകയാണ്. ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിലും പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റില്‍ നിരപരാധികളായ വ്യക്തികള്‍ ക്രിസ്തുവിനെ പോലെ അന്യായമായി പീഡിപ്പിക്കപ്പെടുകയാണ്. ആര്‍ച്ച് ബിഷപ് പറഞ്ഞു.

You must be logged in to post a comment Login