ഗോവയിലെ വിശുദ്ധന്റെ രൂപം കര്‍ണ്ണാടകയിലെ നദിയില്‍

ഗോവയിലെ വിശുദ്ധന്റെ രൂപം കര്‍ണ്ണാടകയിലെ നദിയില്‍

പനാജി: ഗോവന്‍ വൈദികനും വാഴ്ത്തപ്പെട്ടവനുമായ ഫാ. റോക്വീ സെഫാറിനോ നോറോണായുടെ തടിയില്‍ കൊത്തിയ രൂപം കര്‍ണ്ണാടകയിലെ ഹങ്ങാര്‍ക്കാര്‍ക്കാറ്റെയില്‍ നിന്ന് കണ്ടെത്തി. അതോടൊപ്പം വിശുദ്ധ ലോറന്‍സിന്റെ രൂപവും നദിയില്‍ നിന്ന് കണ്ടുകിട്ടി.

ഫാ. നൊറോണ ആന്‍ജിദിവായിലാണ് ജനിച്ചത്. ചോറോവിലും സമീപപ്രദേശങ്ങളിലുമാണ് ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍. സാല്‍വദോര്‍ ദോ മുണ്ടോയില്‍ അസിസ്റ്റന്റ് വികാരിയായിട്ടായിരുന്നു അദ്ദേഹം പുരോഹിതജീവിതം ആരംഭിച്ചത്. പിന്നീട് ഹങ്ങാര്‍ക്കാറ്റെയിലെ സിറിയന്‍ സഭയിലേക്ക് അദ്ദേഹം ചേരുകയായിരുന്നു. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ 2015 ഡിസംബര്‍ ആറിനാണ് ഫാ. നോറോണയെയും വേര്‍ണായില്‍ നിന്നുള്ള മറ്റൊരു പുരോഹിതനായ ഫാ. അന്റോണിയോയെയും ബ്ലസ്ഡ് സെയ്ന്റ്‌സായി പ്രഖ്യാപിച്ചത്.

ഗോവന്‍സിനും സിറിയന്‍ കത്തോലിക്കര്‍ക്കും ഈ ദിനം വളരെ പ്രധാനപ്പെട്ടതായിരുന്നു. നോറോണയുടെ തിരുനാളിന് മുമ്പ് തന്നെ കേടുപാടുകള്‍കൂടാതെ രൂപം തിരികെ കിട്ടിയത് വലിയ അത്ഭുതമാണെന്ന് ബ്രഹ്മവാര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി ഫാ. സി എ ഐസക് പറഞ്ഞു.

ജൂലൈ 23 നാണ് തിരുനാള്‍. ബ്ലെസ്ഡ് സെയ്ന്റായി പ്രഖ്യാപിച്ചതിന് ശേഷം വരുന്ന ആദ്യത്തെ തിരുനാളാണിത്.സഭാധികാരികളുടെ പരാതിയെതുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്തായാലും ഈ രൂപം എങ്ങനെ നദിയില്‍ വന്നു എന്നതിനെക്കുറിച്ച് ഒരുത്തരം കിട്ടിയിട്ടില്ല.

You must be logged in to post a comment Login