ഗോവയില്‍ ക്രിസ്ത്യാനികളെ തുടച്ചുമാറ്റാന്‍ നിശബ്ദ നീക്കങ്ങള്‍

ഗോവയില്‍ ക്രിസ്ത്യാനികളെ തുടച്ചുമാറ്റാന്‍ നിശബ്ദ നീക്കങ്ങള്‍

goaഗോവ: ഒരു ക്രിസ്ത്യന്‍ സംസ്ഥാനമായിരുന്ന ഗോവയിലെ ക്രൈസ്തവ ജനസംഖ്യയില്‍ ഗണ്യമായ കുറവു സംഭവിച്ചു കൊണ്ടിരിക്കുകയാണ്. 1852 ല്‍ 64% ഉണ്ടായിരുന്ന ക്രിസ്ത്യാനികള്‍ ഇന്ന് വെറും 25% മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഇത് പെട്ടെന്നൊരു ദിവസം സംഭവിച്ചതല്ല, വര്‍ഷങ്ങളായുള്ള പല ആസൂത്രിത ശ്രമങ്ങളും ഇതിനു പിന്നിലുണ്ടെന്നു വേണം കരുതപ്പെടാന്‍.

450 വര്‍ഷത്തെ കോളനി ഭരണത്തിനു ശേഷം 1961 ലാണ് പോര്‍ച്ചുഗീസുകാരില്‍ നിന്നും ഗോവ സ്വതന്ത്രമാകുന്നത്. 1961- 63 കാലഘട്ടങ്ങളില്‍ നിരവധി ക്രിസ്ത്യാനികള്‍ മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറുകയുണ്ടായി. അതേ സമയം തന്നെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഇതര സമുദായക്കാര്‍ ഗോവയിലേക്കെത്തുകയും ചെയ്തു. മികച്ച ജോലിക്കു വേണ്ടിയുള്ള അന്വേഷണമാണ് പല ക്രിസ്ത്യാനികളെയും മറ്റു സ്ഥലങ്ങളിലേക്കു പലായനം ചെയ്യാന്‍ പ്രേരിപ്പിച്ചത്. 1961 നു മുന്‍പു ജനിച്ചിരുന്ന എല്ലാ ഗോവക്കാര്‍ക്കും പോര്‍ച്ചുഗീസ് പൗരത്വവും ലഭിച്ചിരുന്നു. ഇത് കുടിയേറ്റം കൂടുതല്‍ എളുപ്പമാക്കി. സ്വാതന്ത്യ ലബ്ധിക്കു ശേഷം പോര്‍ച്ചുഗീസുകാരുടെ ഏജന്റുമാര്‍ എന്ന് ക്രൈസ്തവര്‍ മുദ്ര കുത്തപ്പെട്ടു. ഇത് ഇവരുടെ നിലില്‍പ് കൂടുതല്‍ ദുഷ്‌കരമാക്കി.

ഗോവയിലെ ക്രിസ്ത്യാനികളെ തുടച്ചു നീക്കാനുള്ള മറ്റൊരു ശ്രമം നടന്നത് 1967 ല്‍ ഗോവയെ മഹാരാഷ്ട്രയുമായി ലയിപ്പിക്കാന്‍ തീരുമാനിച്ചപ്പോളാണ്. എന്നാല്‍ ആ ശ്രമം പരാജയപ്പെട്ടു.1986 ല്‍ കൊങ്കിണി സംസ്ഥാനഭാഷയാക്കാനുള്ള തീരുമാനത്തിനെതിരെ സമരം ചെയ്തവരില്‍ ക്രിസ്ത്യാനികള്‍ മാത്രമാണ് കൊല്ലപ്പെട്ടത്.

സമീപകാലത്തായി ബിജെപി അധികാരത്തില്‍ വന്നതിനു ശേഷം ഈ കുടിയേറ്റത്തിന്റെ തോത് വര്‍ദ്ധിക്കുകയാണുണ്ടായത്. തങ്ങളുടെ നിലനില്‍പിനെക്കുറിച്ച ഗോവയിലെ ക്രിസ്ത്യാനികള്‍ ആശങ്കയിലാണ്. പലരും ഗോവ വിട്ടു പോകാന്‍ നിര്‍ബന്ധിതരാകുന്നു.

ഇക്കഴിഞ്ഞതെരഞ്ഞെടുപ്പു പ്രചരണ സമയത്ത് പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പോരാടുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നത് ഗോവയിലെ ക്രിസ്ത്യാനികളാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇത് ക്രിസ്ത്യാനികളുടെ വോട്ടു നേടാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമായിരുന്നു. ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഫ്രാന്‍സിസ് ഡിസൂസയുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടിരുന്നെങ്കിലും മനോഹര്‍ പരീക്കര്‍ ആണ് മുഖ്യമന്ത്രി ആയത്. ഗോവയില്‍ നിന്നും മെല്ലെ മെല്ലെ ക്രിസ്ത്യാനികള്‍ അപ്രത്യക്ഷരായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇവരുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നുമില്ല.

You must be logged in to post a comment Login