ഗോവയില്‍ ബോം ജീസസ് ബസിലിക്കയ്ക്കു മിന്നലേറ്റു

ഗോവയില്‍ ബോം ജീസസ് ബസിലിക്കയ്ക്കു മിന്നലേറ്റു

bom-jesuകഴിഞ്ഞ ദിവസമുണ്ടായ കൊടുങ്കാറ്റിലും പേമാരിയിലും വി. ഫ്രാന്‍സിസ് സേവ്യറിന്റെ ഭൗതികാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഗോവയില്‍ പ്രസിദ്ധമായ ബോം ജീസസ് ദേവാലയത്തിനു ഇടിമിന്നലേറ്റു. ബസിലിക്കയുടെ ഒരു തൂണിനും മേല്‍ക്കൂരയിലെ ടൈലുകള്‍ക്കും തകരാറ് പറ്റിയിട്ടുണ്ട്. ആളപായമില്ല.

‘ഏതാനും കല്ലുകള്‍ ഇളകി വീണു. എന്നാല്‍ ആര്‍ക്കും പരിക്കില്ല.’ ബസിലിക്ക റെക്ടര്‍ ഫാ. സാവിയോ ബറേറ്റോ പറഞ്ഞു. തീര്‍ത്ഥാടകരുടെ സുരക്ഷ പരിഗണിച്ച് ബസിലിക്കയുടെ മുന്‍വാതില്‍ അടച്ചിരുന്നു. വടക്കു വശത്തുള്ള വാതിലിലൂടെയാണ് പ്രവേശനം അനുവദിച്ചിരുന്നത്. ഗോപൂരാഗ്രത്തിലെ ചില ടൈലുകള്‍ക്ക് തകരാറ് സംഭവിച്ചിരുന്നെങ്കിലും മഴവെള്ളം പള്ളിക്കകത്തേക്കു ഒലിച്ചിറങ്ങിയില്ല..

You must be logged in to post a comment Login