ഗോവ ആര്‍ച്ച് ബിഷപിന്റെ ആശീര്‍വാദം തേടി അരവിന്ദ് കേജ രിവാള്‍

ഗോവ ആര്‍ച്ച് ബിഷപിന്റെ ആശീര്‍വാദം തേടി അരവിന്ദ് കേജ രിവാള്‍

പനാജി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജരിവാള്‍ ഗോവ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഫിലിപ്പിനെ സന്ദര്‍ശിച്ചു. ഇരുപത് മിനിറ്റ് നേരം ഇരുവരും ചര്‍ച്ചയില്‍ ഏര്‍പ്പെട്ടു. ബിഷപസ് ഹൗസില്‍ വച്ചായിരുന്നു കണ്ടുമുട്ടല്‍. കേ ജരിവാളിന്റെ രണ്ടാം ഗോവന്‍ സന്ദര്‍ശനത്തിന്റെ അവസാന ദിവസമായിരുന്നു കണ്ടുമുട്ടല്‍. ആം ആദ്മി പാര്‍ട്ടിയുടെ നേതാക്കളും ആര്‍ച്ച് ബിഷപിന്റെ സെക്രട്ടറിയും ചര്‍ച്ചയില്‍ പങ്കെടുത്തു.

കഴിഞ്ഞ തവണത്തെ അസംബ്ലി ഇലക്ഷനില്‍ കത്തോലിക്കാസമുദായത്തിന്റെ സഹായത്തോടെ ബിജെപി അധികാരത്തിലെത്തിയിരുന്നു ആറ് കത്തോലിക്കര്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥികളാകുകയും ചെയ്തിരുന്നു. 2017 ല്‍ കൂടുതല്‍ കത്തോലിക്കരെ കളത്തിലിറക്കുമെന്ന് പാര്‍ട്ടി അടുത്തയിടെ പ്രഖ്യാപിച്ചിരുന്നു.

You must be logged in to post a comment Login