ഗോശ്രീ പാലത്തില്‍ ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു

ഗോശ്രീ പാലത്തില്‍ ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു

goshreeവൈപ്പിനില്‍ നിന്ന് എറണാകുളത്തേക്കുള്ള റൂട്ടില്‍ സ്വകാര്യബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ വിശദവിവരങ്ങള്‍ അറിവായിട്ടില്ല. ബസിന്റെ അമിത വേഗമാണ് കൂട്ടിയിടിയില്‍ കലാശിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അമിത വേഗത്തില്‍ ഗോശ്രീ രണ്ടാം പാലത്തിലൂടെ വന്ന ബസ് ഹംപ് കണ്ടിട്ടും വേഗം കുറക്കാതെ ഹംപ് ചാടിക്കടന്ന് ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു.

വൈപ്പിന്‍ മേഖലയില്‍ നിന്നുള്ള ബസുകളുടെ അമിത വേഗത പലപ്പോഴും മറ്റു യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നുണ്ടെങ്കിലും ഇതുവരെ കാര്യമക്ഷമമായ നടപടി എടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. നിരവധി യാത്രക്കാര്‍ തൊഴില്‍ സംബന്ധമായി എറണാകുളത്തേക്കും തിരിച്ചും യാത്ര ചെയ്യുന്ന ഏറെ തിരക്കുള്ള റൂട്ടാണിത്. പുതുതായി പണി കഴിപ്പിച്ച പാലത്തിന്റെ ഇറക്കിനാണ് അപകടം നടന്നത്. അശ്രദ്ധമായും അമിത വേഗത്തിലും വാഹനമോടിക്കുന്നത് ഗോശ്രീ പാലത്തില്‍ പതിവ് കാഴ്ചയാണ്. അധികൃതര്‍ ഇതിനെതിരെ സത്വര നടപടി സ്വീകരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.

You must be logged in to post a comment Login