ഗ്രവിന്‍ മ്യൂസിയത്തില്‍ പാപ്പയ്ക്ക് മെഴുകുപ്രതിമ

ഗ്രവിന്‍ മ്യൂസിയത്തില്‍ പാപ്പയ്ക്ക് മെഴുകുപ്രതിമ

waxഗ്രവിന്‍ മ്യൂസിയത്തിലെ 450 തോളം മെഴുകു പ്രതിമകളുടെ കൂടെ ഇനി സഭയുടെ പരമോന്നത തലവന്റെ പ്രതിമയും ഇടം നേടും. പാരീസിലെ നോട്രേ ഡാം കത്തീഡ്രലില്‍ വെച്ചാണ് പ്രതിമ അനാഛേദനം ചെയ്തത്.
പതിനഞ്ചോളം  വരുന്ന കലാകാരന്‍മാരുടെ ആറു മാസം നീണ്ട പ്രയത്‌നത്തിന്റെ ഫലമാണിത്. വെള്ളവസ്ത്രത്തില്‍ ചിരി തൂകി നില്‍ക്കുന്ന മാര്‍പാപ്പയുടെ രൂപമാണ് ഇവര്‍ സൃഷ്ടിച്ചത്. കൈകളില്‍ പേപ്പല്‍ മോതിരവും അണിഞ്ഞിട്ടുണ്ട്. ഇതിനു മുന്‍പ് 2013ല്‍ റോമിലെയും മാഡ്രിഡിലെയും മ്യൂസിയങ്ങളില്‍ ഫ്രാന്‍സിസ് പാപ്പയുടെ പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്..

You must be logged in to post a comment Login