ഗ്രിഗോറിയന്‍ സംഗീതവിസ്മയം തീര്‍ത്ത് സന്ന്യാസികള്‍

ഗ്രിഗോറിയന്‍ സംഗീതവിസ്മയം തീര്‍ത്ത് സന്ന്യാസികള്‍

gregവാഷിംങ്ങ്ടണ്‍ മല നിരകള്‍ വീണ്ടും സംഗീതത്താല്‍ ഉണരുകയാണ്. എന്നാല്‍ ഇത്തവണ അവരെ ഉയര്‍ത്തുന്നത് വോണ്‍ ട്രാപ്പ് കുടുംബമല്ല. മറിച്ച് ബനഡിക്ടന്‍ സന്യാസിനികളാണ്.
ഇറ്റലിയിലെ നോര്‍സിയയില്‍ സന്യാസിനികളുടെ അന്താരാഷ്ട്ര സമൂഹമുണ്ട്. അവിടെ അവര്‍ വീഞ്ഞുണ്ടാക്കുന്ന ശാല നടത്തുന്നതിനോടൊപ്പം പ്രാര്‍ത്ഥനാ ഗാനങ്ങള്‍ക്കൊണ്ട് ദിവസം നീക്കുന്നു.
‘സംഗീതം ഞങ്ങളുടെ ശ്വസനത്തിന്റെ ഭാഗമാണ്. ലോകം മുഴുവന്‍ മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഇന്ന് ശുദ്ധവായു പോലെ ഞങ്ങളുടെ ജോര്‍ജ്ജിയന്‍ സംഗീതം മലിനീകരണത്തെ നീക്കം ചെയ്യുന്നു, നോര്‍സിയയിലെ ബനഡിക്ടന്‍ സന്യാസ സഭാ സ്ഥാപകനായ വൈ. കാസ്സിയന്‍ ഫോള്‍സം പറഞ്ഞു.
1998ല്‍ ഫാ. കാസ്സിയന്‍ ബനഡിക്ടന്‍ സന്യാസ സമൂഹത്തെ നോര്‍സിയയിലേക്ക് കൊണ്ടു വരുന്നതോടു കൂടിയാണ് സന്യാസികള്‍ അവിടെ പരിശുദ്ധ സംഗീതം ആലപിക്കാന്‍ തുടങ്ങിയത്.
നോര്‍സിയ ബനഡിക്ടന്‍ സഭാ സ്ഥാപകനായ വി. ബനഡിക്ടിന്റെ ജന്മദേശമാണ്.
‘ബെനഡിക്ടാ: മരിയന്‍ ചാന്റ് ഫ്രം നോര്‍സിയ’ എന്ന പേരില്‍ മാതാവിന്റെ ജീവിതത്തെ ആസ്പദമാക്കി ഇവര്‍ പുതിയ സിഡി പുറത്തിറക്കി. ഇതിലൂടെ ലോകം മുഴുവനോടും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ ഈ സന്യാസ സമൂഹം ഉദ്‌ഘോഷിക്കുകയാണ്.
ദിവ്യഞ്ജാനത്തിന്റെ സിംഹാസനമായ പരിശുദ്ധ മാതാവിനു സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതാണ് ഞങ്ങളുടെ സന്യാസ സമൂഹം. മാതാവിനെക്കുറിച്ചുള്ള സിഡി പുറത്തിറക്കാന്‍ ഇത് പ്രേരണയായി, ഫാ. കാസ്സിന്‍ പറഞ്ഞു.
33 പാട്ടുകള്‍ അടങ്ങുന്ന സിഡിയില്‍ ‘നോസ് ക്യുയി ക്രിസ്റ്റി ലുഗും’ എന്നു തുടങ്ങുന്ന ഗാനം ഗായക സംഘത്തിന്റെ തലവാനായ ഫാ. ബാസില്‍ നിക്‌സന്‍ ചിട്ടപ്പെടുത്തിയതാണ്.
ആളുകള്‍ പോപ്പ് സംഗീതത്തിനു പുറകെ പോകുന്ന ഇക്കാലഘട്ടത്തില്‍ അമേരിക്കയിലെ പുതു തലമുറ എങ്ങനെ ജോര്‍ജ്ജിയന്‍ സംഗീതത്തെ ഉള്‍ക്കൊള്ളും എന്നതിനെക്കുറിച്ച് ആരും അത്ഭുതപ്പെടും.
‘പോപ്പ് സംഗീതങ്ങള്‍ കേക്കിനു മുകളിലെ ക്രീം പോലെയാണ്. അത് മധുരമുള്ളതാണ്. എന്നാല്‍ എന്നും ആളുകള്‍ക്ക് അത് കഴിക്കാന്‍ സാധിക്കുകയില്ല’, ഫാ. കാസ്സിന്‍ പറഞ്ഞു.
ലോകത്തിന്റെ എല്ലാ ചെയ്തികളും കടന്നു പോകും. എന്നാല്‍ ബനഡിക്ട പോലുള്ള പാട്ടുകള്‍ വീണ്ടും വീണ്ടും കേള്‍ക്കാന്‍ നാം ആഗ്രഹിച്ചു കൊണ്ടേയിരിക്കും, ഫാ. കാസ്സിന്‍ കൂട്ടിച്ചേര്‍ത്തു..

You must be logged in to post a comment Login