ഗ്രീസിനെ സഹായിക്കാന്‍ കാരിത്താസ് ഇന്ത്യ പ്രവര്‍ത്തകര്‍

ഗ്രീസിനെ സഹായിക്കാന്‍ കാരിത്താസ് ഇന്ത്യ പ്രവര്‍ത്തകര്‍

images (1)സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന ഗ്രീസിന് കാരിത്താസ് പ്രവര്‍ത്തകരുടെ സഹായം. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് നിരവധിയാളുകളാണ് തൊഴിലും മറ്റ് ഉപജീവനമാര്‍ഗ്ഗങ്ങളും നഷ്ടപ്പെട്ട് ഗ്രീക്കില്‍ അഭയാര്‍ത്ഥികളെപ്പോലെ കഴിയുന്നത്. ‘ഇവിടുത്തെ ജനങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണ്. നിരവധിയാളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടു. എന്തു ചെയ്യണമെന്നറിയാതെ പരക്കം പായുകയാണിവര്‍’, കാരിത്താസ് പ്രവര്‍ത്തകനായ ഫാദര്‍ ആന്‍ഡ്രിയ വൗട്ട്‌സിനോസ് പറയുന്നു.

ഈ പ്രതുസന്ധിയുടെ നടുവിലേക്കാണ് തുര്‍ക്കി, അഫ്ഗാനിസ്ഥാന്‍, മറ്റ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണം. ഗ്രീക്കിനോട് ഏറ്റവുമടുത്തു കിടക്കുന്ന രാജ്യമായതിനാല്‍ തുര്‍ക്കിയില്‍ നിന്നാണ് ഏറ്റവുമധികം അഭയാര്‍ത്ഥികളെത്തുന്നത്. ഇവര്‍ക്ക് ങക്ഷണമെത്തിക്കുക എന്ന ദൗത്യം കാരിത്താസ് പ്രതിനിധികള്‍ ഏറ്റെടുത്തിരിക്കുകയാണ്.

You must be logged in to post a comment Login