ഗ്ലാഡിയേറ്റര്‍ യുദ്ധം അവസാനിപ്പിക്കാന്‍ കാരണം?

ഗ്ലാഡിയേറ്റര്‍ യുദ്ധം അവസാനിപ്പിക്കാന്‍ കാരണം?

ഗ്ലാഡിയേറ്റര്‍ എന്ന സിനിമ കണ്ടിട്ടുണ്ടോ?പുരാതന റോമിലെ ജനപ്രിയ വിനോദോപാധിയായിരുന്നു ഗ്ലാഡിയേറ്റര്‍ യുദ്ധങ്ങള്‍. ഈ യുദ്ധങ്ങളിലെ ക്രൂരതയും അക്രമവും പലപ്പോഴും ആളുകളുടെ ജീവഹാനിക്ക് വരെ ഇടയാക്കിയിരുന്നു.

ഇതെല്ലാം വെറും വിനോദത്തിന് വേണ്ടി മാത്രമായിരുന്നു എന്നതായിരുന്നു ഏറെ പരിതാപകരം. റോമില്‍ വളരെക്കാലമായി പ്രചാരത്തിലുണ്ടായിരുന്നു ഒരു കളിയായിരുന്നു ഇത്. എന്നാല്‍ പെട്ടെന്നൊരു നാള്‍ അത് നിര്‍ത്തിവയ്‌ക്കേണ്ടതായി വന്നു. കൃത്യമായി പറഞ്ഞാല്‍ എഡി 404 ജനുവരി ഒന്നുമുതല്‍ റോമില്‍ ഗ്ലാഡിയേറ്റര്‍ യുദ്ധങ്ങള്‍ നിലച്ചു.

ഇതിന് കാരണം ഒരു വിശുദ്ധനാണ്. ടെലിമാക്കസ് എന്ന സന്യാസി. ഗ്ലാഡിയേറ്റര്‍ യുദ്ധങ്ങളുടെ ക്രൂരത മൂലം റോം വിറങ്ങലിച്ചുനില്ക്കുകയായിരുന്നു. റോമിന്റെ ഔദ്യോഗികമതമായി ക്രിസ്തുമതം അംഗീകരിച്ചുവെങ്കിലും തിയോഡോഷ്യസിന്റെകാലത്തും ഗ്ലാഡിയേറ്റര്‍ യുദ്ധങ്ങള്‍ നിര്‍ബാധം തുടര്‍ന്നുകൊണ്ടിരുന്നു.

ടെലിമാക്കസിനെ ഈ യുദ്ധങ്ങള്‍ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഒരു ദിവസം ഗ്ലാഡിയേറ്റര്‍ യുദ്ധം നടന്നുകൊണ്ടിരിക്കെ ആ വീരന്മാരുടെ നടുവിലേക്ക് അരുതേ എന്ന അപേക്ഷയുമായി ടെലിമാക്കസ് ഓടിയെത്തി. ഇത് വില്ലാളിവീരന്മാരെ ഈര്‍ഷ്യാകുലരും കോപിഷ്ടരുമാക്കി. അവര്‍ അദ്ദേഹത്തെ കൊന്നുകളഞ്ഞു.

ടെലിമാക്കസിന്റെ ദുരന്തം തിയോഡോഷ്യസിനെ സങ്കടപ്പെടുത്തി. നല്ലവനായ ആ സന്യാസിയുടെ മരണത്തിന് ഇടയാക്കിയ യുദ്ധങ്ങള്‍ ഇനി റോമില്‍ വേണ്ട അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.

ഇന്നും നമ്മുടെ സമൂഹത്തില്‍ പലതരത്തിലുള്ള അനീതികളും ആചാരങ്ങളും നടമാടുന്നുണ്ട്.പക്ഷേ ഒരിക്കലെങ്കിലും നാം അവയ്‌ക്കെതിരെ ശബ്ദിച്ചിട്ടുണ്ടോ? ടെലിമാക്കസിന്റെ ധൈര്യവും ആത്മീയതയും ഇക്കാര്യത്തില്‍ നമുക്ക് പ്രചോദനം നല്കട്ടെ.

ബി

You must be logged in to post a comment Login