ഗ്ലാഡീസ് സ്റ്റെയ്ന്‍ മദര്‍ തെരേസ അവാര്‍ഡ് സ്വീകരിച്ചു

മുംബൈ: കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മദര്‍ തെരേസ അവാര്‍ഡ് വിദേശ മിഷനറിയായ ഗ്ലാഡീസ് സ്റ്റെയ്ന്‍ ഏറ്റുവാങ്ങി. ഹിന്ദുതീവ്രവാദികള്‍ തീ കൊളുത്തി കൊന്ന ഗ്രഹാം സ്റ്റെയന്‍സിന്റെ വിധവയാണ് ഗ്ലാഡീസ്. രണ്ടു കുട്ടികളും അന്ന് മരണമടഞ്ഞിരുന്നു. 1999 ല്‍ ഒറീസയില്‍ വച്ചായിരുന്നു ഈ ദുരന്തം. ഈ ദുരന്തത്തിന് ശേഷവും ഗ്ലാഡീസ് തന്റെ പതിമൂന്നുകാരി മകളുമായി ഇന്ത്യയില്‍ തുടരുകയായിരുന്നു. ഭര്‍ത്താവിന്റെയും മക്കളുടെയും ജീവനെടുത്തവരോട് അവര്‍ പരസ്യമായി ക്ഷമിക്കുകയും ചെയ്തിരുന്നു. കുഷ്ഠരോഗികള്‍ക്കുവേണ്ടിയുള്ള ഗ്ലാഡീസിന്റെ പ്രവര്‍ത്തനങ്ങളെ ആദരിച്ചുകൊണ്ടാണ് അവാര്‍ഡ്.

You must be logged in to post a comment Login