ഗ്വാഡലൂപ്പെ മാതാവ് പറഞ്ഞു, നീ ഭയപ്പെടേണ്ട, ഞാന്‍ നിന്റെ അമ്മയല്ലേ

ഗ്വാഡലൂപ്പെ മാതാവ് പറഞ്ഞു, നീ ഭയപ്പെടേണ്ട, ഞാന്‍ നിന്റെ അമ്മയല്ലേ

വത്തിക്കാന്‍: ഞാന്‍ ഇതിന് മുമ്പ് രണ്ട് തവണ മെക്‌സിക്കോയില്‍ വന്നിട്ടുണ്ട് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. 1970 ല്‍ ഈശോസഭക്കാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു ഒന്ന്. രണ്ടാമത്തേത് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ എക്ലേസിയ ഇന്‍ അമേരിക്ക എന്ന അപ്പസ്‌തോലിക പ്രബോധനം പുറത്തിറക്കിയ സമയത്ത്. എന്നാല്‍ വര്‍ഷം കൃത്യമായി ഞാന്‍ ഓര്‍ക്കുന്നില്ല. 1998 എന്നാണ് എന്റെ കണക്കുകൂട്ടല്‍.

ഈ രണ്ടു തവണയും ഞാന്‍ ഗ്വാഡലൂപ്പെ മാതാവിനെ സന്ദര്‍ശിച്ചിരുന്നു. ആദ്യതവണ പഴയ നഗരത്തിലായിരുന്നു. രണ്ടാം വട്ടം നിലവിലുള്ള ബസിലിക്കയിലും എന്താണ് എനിക്ക് അമ്മയുടെ അടുക്കലെത്തിയപ്പോള്‍ തോന്നിയത്? സുരക്ഷിതത്വവും ആര്‍ദ്രതയും. ഭയപ്പെടരുത്. ഞാന്‍ നിന്റെ അമ്മയാണ്.. അമ്മ എന്നോട് പറയുന്നതുപോലെ എനിക്ക് തോന്നി ജീവിതത്തിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് മുമ്പില്‍ എങ്ങനെ പ്രതികരിക്കും എന്നറിയാതെ നിന്ന അവസരങ്ങളിലെല്ലാം ഞാന്‍ എന്നോട് തന്നെ അമ്മയുടെ വാക്കുകള്‍ ആവര്‍ത്തിച്ചു

. ഭയപ്പെടരുത്. എന്നാല്‍ അത്ഭുതങ്ങളുടെ പുഷ്പവര്‍ഷമൊന്നും ഞാന്‍ പ്രതീക്ഷിച്ചില്ല. അവള്‍ എന്റെ അമ്മയാണെന്നും എന്നെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നും എനിക്കറിയാം. മെക്‌സിക്കന്‍ അപ്പസ്‌തോലിക പര്യടനത്തിന് മുന്നോടിയായി ഫ്രാന്‍സിസ് മാര്‍പാപ്പയോട് കുട്ടികള്‍ നടത്തിയ ചോദ്യോത്തര പരിപാടിയിലാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്.

You must be logged in to post a comment Login