ഘാനയിലെ ഹോ രൂപതയ്ക്ക് പുതിയ ആര്‍ച്ച്ബിഷപ്പ്

ഘാനയിലെ ഹോ രൂപതയ്ക്ക് പുതിയ ആര്‍ച്ച്ബിഷപ്പ്

30146307ഫാദര്‍ ഇമ്മാനുവല്‍ ഫിയനുവിനെ ഘാനയിലെ ഹോ രൂപതയുടെ ആര്‍ച്ച് ബിഷപ്പായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഡിവൈന്‍ വേഡ് മിഷനറീസ് സഭാംഗമാണ് ഫാദര്‍ ഇമ്മാനുവല്‍ ഫിയനു. ഡിവൈന്‍ വേഡ് മിഷനറീസ് സഭയുടെ ജനറല്‍ കൗണ്‍സില്‍ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം.
ഹോ രൂപതയുടെ ബിഷപ്പായിരുന്ന മാര്‍ ഫ്രാന്‍സിസ് അനാനി വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ ബിഷപ്പിന്റെ നിയമനം. കാനോന്‍ നിയമമനുസരിച്ച് 75 വയസ്സാണ് ബിഷപ്പുമാര്‍ വിരമിക്കേണ്ട പ്രായം. എന്നാല്‍ മാര്‍പാപ്പയുടെ പ്രത്യേകഅനുമതിപ്രകാരം 78 വയസ്സുവരെ ബിഷപ്പ് ഫ്രാന്‍സിസ് അനാനി ഹോ രൂപതയുടെ മെത്രാനായി തുടരുകയായിരുന്നു.
1994 ലാണ് ധാനയിലെ കേറ്റ-ഹോ രൂപത വിഭജിച്ച് ഹോ രൂപത സ്ഥാപിക്കപ്പെടുന്നത്. 2013 ലെ കണക്കനുസരിച്ച് 28 ഇടവകകളിലായി 200,670 കത്തോലിക്കരാണ് ഹോ രൂപതയ്ക്കു കീഴിലുള്ളത്.

You must be logged in to post a comment Login