ചങ്ങലപ്പൂട്ടില്‍ കുടുങ്ങിയ ജീവിതങ്ങള്‍ക്ക് ഒരാണ്ട്

ചങ്ങലപ്പൂട്ടില്‍ കുടുങ്ങിയ ജീവിതങ്ങള്‍ക്ക് ഒരാണ്ട്

image003ഓഗസ്റ്റ് ആറിലെ രാത്രിയുടെ ഓര്‍മ്മ ഇന്നും അവരുടെ കണ്ണുകളെ ഈറനണിയിക്കുന്നു. അന്നാണ് അവര്‍ക്ക് പതിനായിരങ്ങള്‍ക്കൊപ്പം ജീവനില്‍ ഭയന്ന് പലായനം ചെയ്യേണ്ടിവന്നത്. ഇത് കുര്‍ദിസ്ഥാനിന്റെ തലസ്ഥാനമായ എര്‍ബിലില്‍ നിന്ന് ജീവനില്‍ ഭയന്ന് മഠം വിട്ടോടിപോകേണ്ടി വന്ന ഡൊമിനിക്കന്‍ കന്യാസ്ത്രീമാരുടെ ജീവിതകഥയാണ്. നിരവധി വര്‍ഷങ്ങളായി നിനവെ പ്ലെയ്‌നില്‍ സേവനനിരതരായി ജീവിച്ചിരുന്ന അവരുടെ ജീവിതങ്ങളിലേക്കാണ് ഐഎസ് ഭീകരര്‍ കടന്നാക്രമണം നടത്തിയത്. ഭീകരരുടെ കൊടും ക്രൂരതകളില്‍ നിന്ന് രക്ഷപ്പെടാന്‍ പലായനം മാത്രമേ അവര്‍ക്ക് മുമ്പിലുണ്ടായിരുന്നുള്ളൂ. അരമണിക്കൂര്‍ സമയം മാത്രമേ അത്യാവശ്യസാധനങ്ങള്‍ കെട്ടിപ്പെറുക്കിയെടുക്കാന്‍ ലഭിച്ചിരുന്നുള്ളൂ. അതിനിടയില്‍ കൈയില്‍ കൊള്ളാവുന്നത് എന്തെല്ലാമോ എടുത്തു. സിസ്റ്റര്‍ ലൈക്കായുടെ ഓര്‍മ്മ. കാല്‍നടയായും വാഹനങ്ങളിലുമെല്ലാമായി ആളുകള്‍ ജീവനില്‍ ഭയന്ന് രക്ഷപ്പെടുന്നതിന്റെ ദൃശ്യമാണ് ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത്. പലര്‍ക്കും ഉടുതുണി മാത്രമേയുണ്ടായിരുന്നുള്ളൂ. അങ്ങനെ തന്നെ അവരെ ഭീകരര്‍ വീടുകളില്‍ നിന്ന് നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും പറഞ്ഞയ്ക്കുകയായിരുന്നു. അഞ്ച് പേര്‍ക്ക് സഞ്ചരിക്കാവുന്ന വാഹനങ്ങളില്‍ പത്തിലധികം പേര്‍..എല്ലാവര്‍ക്കും ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ജീവന്‍. സിസ്റ്റര്‍ പറയുന്നു. ഇടയനില്ലാത്ത ആടുകളെപ്പോലെയായിരുന്നു ജനങ്ങളെന്ന് സിസ്റ്റര്‍ ഡയാന വിശേഷിപ്പിക്കുന്നു. അഭയാര്‍തഥികള്‍ക്കായി നിരവധി അഭയകേന്ദ്രങ്ങള്‍ തുറന്നിരുന്നുവെങ്കിലും സമൂഹത്തിന്റെ ആവശ്യങ്ങള്‍ അതിലുമേറെയായിരുന്നു. പട്ടിണിയും പകര്‍ച്ചവ്യാധികളും ടെന്റുകളില്‍ പടര്‍ന്നുപിടിച്ചു. ഞങ്ങള്‍ ഇങ്ങനെ ഓരോ ദിവസവും ജീവിക്കുന്നുണ്ട്. പക്ഷേ ഒരു മനുഷ്യന്‍ ജീവിക്കേണ്ട രീതിയിലല്ല ഞങ്ങള്‍ ജീവിക്കുന്നത്. ഒരു കൂട്ടില്‍ അടയ്ക്കപ്പെട്ടിരിക്കുന്നവരെപ്പോലെയാണ് ഞങ്ങള്‍. ഞങ്ങള്‍ക്ക് കൈകള്‍ ഇഷ്ടാനുസരണം നീട്ടിപിടിക്കാന്‍ പോലും ഇവിടെ കഴിയുന്നില്ല. സിസ്‌റ്റേഴ്‌സ് പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനം സാധിക്കുന്നില്ല. രോഗികള്‍്ക്ക് ആശുപത്രികളില്‍ മതിയായ ചികിത്സ ലഭിക്കുന്നില്ല. ഞങ്ങളെ മനുഷ്യരായി പോലും ആരും പരിഗണിക്കുന്നില്ല.. സിസ്റ്റേഴ്‌സ് പറയുന്നു. എങ്കിലും ഇവരെ സന്തുഷ്ടരാക്കുന്നത് പ്രത്യാശ മാത്രമാണ്. പ്രാര്‍ത്ഥന മാത്രമാണ്. ഞങ്ങള്‍ എല്ലാം പ്രാര്‍ത്ഥനയില്‍ സമര്‍പ്പിക്കുന്നു. ദൈവം ഞങ്ങളുടെ കൂടെയുണ്ട്. അതാണ് ഞങ്ങളുടെ വിശ്വാസം. ദൈവം രക്ഷിച്ചതുകൊണ്ടാണ് ഇങ്ങനെയെങ്കിലും ജീവിച്ചിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നത്.. സിസ്‌ററര്‍ ഡയാന പറയുന്നു.

You must be logged in to post a comment Login