ചരിത്രം രചിച്ച് ഇന്ത്യന്‍ വംശജന്‍ ന്യൂസിലാന്റ് സഭയിലെ അഭിഷിക്തനായി

ചരിത്രം രചിച്ച് ഇന്ത്യന്‍ വംശജന്‍ ന്യൂസിലാന്റ് സഭയിലെ അഭിഷിക്തനായി

ഓക്ലാന്റ്: ഓരോ അഭിഷിക്തനും ദൈവത്തിന്റെ പ്രത്യേകമായ തിരഞ്ഞെടുപ്പാണ്. ന്യൂസിലാന്റ് സഭയ്ക്ക് വേണ്ടി ദൈവം തിരഞ്ഞെടുത്ത  പ്രത്യേക അഭിഷിക്തനാണ്  ഇന്ത്യന്‍ വംശജനായ ഓസ്റ്റിന്‍ ഫെര്‍ണാണ്ടസ്. 2003 ല്‍ ജോലിക്കായി ന്യൂസിലാന്റിലെത്തിയതായിരുന്നു ഓസ്റ്റിന്‍. അവിടെ നിന്നാണ് ഓസ്റ്റിന്റെ ജീവിതം കറങ്ങിത്തിരിഞ്ഞത്. ഏറെ ആലോചിച്ചും പ്രാര്‍ത്ഥിച്ചുമാണ് ഇങ്ങനെയൊരു തീരുമാനം അദ്ദേഹം എടുത്തത്.

ന്യൂസിലാന്റിലെ സഭയുടെ ചരിത്രത്തിലെ പ്രഥമസംഭവമാണ് ഒരു ഇന്ത്യന്‍ വംശജന്‍ വൈദികനായത്. ബിഷപ് പാട്രിക് ഡൂണായിരുന്നു തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചത്.

You must be logged in to post a comment Login