ചരിത്രം വഴിമാറി, കര്‍ദ്ദിനാള്‍ നിക്കോള്‍സ് എത്തിയപ്പോള്‍

ചരിത്രം വഴിമാറി, കര്‍ദ്ദിനാള്‍ നിക്കോള്‍സ് എത്തിയപ്പോള്‍

ലണ്ടന്‍: അനിവാര്യമായൊരു ചരിത്രനിയോഗം പോലെയും ദൈവീകനിയോഗം പോലെയുമായിരുന്നു അത്. 450 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ഇംഗ്ലണ്ടിലെ ആംഗ്ലിക്കന്‍ സഭയുടെ ഹാംപ്ടണ്‍ കോര്‍ട്ടില്‍ കത്തോലിക്കാ പ്രാര്‍ത്ഥനകള്‍ നടന്നു. വെസ്റ്റ്മിന്‍സ്റ്റെര്‍ കര്‍ദ്ദിനാള്‍ കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് ആണ് ഹാംപ്ടണ്‍ കോര്‍ട്ടിലെ ചാപ്പല്‍ റോയലില്‍ സന്ധ്യാപ്രാര്‍ത്ഥന നടത്തിയത്.

‘വീട്ടിലേക്ക് സ്വാഗതം’ എന്നു പറഞ്ഞാണ് ആംഗ്ലിക്കന്‍ മെത്രാനായ റിച്ചാര്‍ഡ് ചാര്‍ട്‌സ് കര്‍ദ്ദിനാള്‍ നിക്കോള്‍സിനെ സ്വാഗതം ചെയ്തത്. പ്രാര്‍ത്ഥനയെത്തുടര്‍ന്ന് ‘വിശ്വാസവും രാജഭരണവും’ എന്ന വിഷയത്തില്‍ ഇരുവരും അനൗപചാരിക ചര്‍ച്ചകള്‍ നടത്തി.

പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ രാജാവായിരുന്ന ഹെന്റി എട്ടാമനാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും കത്തോലിക്കാ സഭയും തമ്മിലുള്ള അകര്‍ച്ചയ്ക്ക് കാരണക്കാരനായത്. ഭാര്യയായിരുന്ന ആരഗണിലെ കാതറിനുമായുള്ള വിവാഹ ബന്ധം അസാധുവാക്കണമെന്ന് ഹെന്റി ശഠിച്ചു. അന്നത്തെ പാപ്പായായിരുന്ന ക്ലെമെന്റ് ഏഴാമന്‍ അതിന് സമ്മം നല്‍കിയില്ല. കോപാകുലനായ ഹെന്റിക്ക് കത്തോലിക്കാ സഭയോട് തന്നെ വിദ്വേഷമായി. തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും റോമിലെ കത്തോലിക്കാ സഭയും തമ്മിലുള്ള വലിയ അകല്‍ച്ചയിലേക്കു നയിച്ചു.

താന്‍ ചെയ്ത പാപത്തിന്റെ ഫലം ജീവിതകാലം മുഴുവന്‍ ഹെന്റിയെയും കുടുംബത്തെയും വേട്ടയാടിയിരുന്നു. കത്തോലിക്കാ സഭയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം  ഹെന്റി ആറു തവണ വിവാഹം കഴിച്ചു. ഇതില്‍ രണ്ടു പേരെ വിവാഹമോചനം ചെയ്തു. രണ്ടു പേരെ ശിരച്ഛേദം ചെയ്തു. അഞ്ചാമത്തെ ഭാര്യ പ്രസവസമയത്ത് മരിക്കുകയും ചെയ്തു.

You must be logged in to post a comment Login