ചരിത്രം വഴിമാറി; ചൈനയില്‍ അല്മായരുടെ നേതൃത്വത്തില്‍ കത്തോലിക്കാ ചാനല്‍ ആരംഭിച്ചു

ബെയ്ജിംങ്: ജനുവരി ഒന്ന് ചൈനയിലെ ക്രൈസ്തവരുടെ ഇടയില്‍ പുതിയൊരു സൂര്യന്‍ ഉദിച്ചു. ഏറെ നാളത്തെ പരിശ്രമത്തിന്റെയും കൂട്ടായ പ്രയത്‌നത്തിന്റെയും ഫലമായി മള്‍ട്ടിമീഡിയ ഓണ്‍ഡിമാന്റ് എന്ന പേരില്‍ ആറു അല്മായരുടെ നേതൃത്വത്തില്‍ പുതിയൊരു കത്തോലിക്കാ ചാനല്‍ ജനുവരി ഒന്നുമുതല്‍ ആരംഭിച്ചു. ഇന്റര്‍നെറ്റ് സര്‍വീസ് വഴിയാണ് ചാനല്‍ തുടക്കത്തില്‍ സംപ്രേഷണം ചെയ്യുന്നത്. വൈകാതെ കേബിള്‍ നെറ്റ് വര്‍്ക്കുകളില്‍ ചാനല്‍ ലഭ്യമാകും.

You must be logged in to post a comment Login