ചരിത്രം സന്ദര്‍ശിക്കാന്‍ മാര്‍ ആലഞ്ചേരിയെത്തി

ചരിത്രം സന്ദര്‍ശിക്കാന്‍ മാര്‍ ആലഞ്ചേരിയെത്തി

alebcgerഅങ്കമാലി: സെന്റ് ഹോര്‍മിസ് കിഴക്കെ പളളിയില്‍ കണ്ടെത്തിയ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മാര്‍ എബ്രഹാം മെത്രാപ്പോലീത്തയുടെ കബറിടം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദര്‍ശിച്ചു. ചരിത്രപണ്ഡിതന്മാരുള്‍പ്പെടുന്ന ഒരു കമ്മിറ്റിക്ക് രൂപം നല്കി പള്ളിയുടെ ചരിത്രത്തെക്കുറിച്ച് കൂടുതല്‍ പഠിക്കുമെന്ന് മാര്‍ ആലഞ്ചേരി അറിയിച്ചു. മാര്‍ എബ്രഹാമിന്റെ കബറിടത്തില്‍ അദ്ദേഹം പ്രാര്‍ത്ഥിക്കുകയും ചെയ്തു.
1563 മുതല്‍ 1597 വരെ ഭാരതത്തിലെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ നയിച്ച വ്യക്തിയാണ് മാര്‍ ഏബ്രഹാം. പേര്‍ഷ്യയില്‍ നിന്നെത്തി ഭാരതത്തിലെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ നയിച്ച അവസാനത്തെ മെത്രാപ്പോലീത്തയാണ് ഇദ്ദേഹം. മാര്‍ത്തോമ്മാശ്ലീഹായുടെ പൈതൃകമുള്ള എല്ലാ സഭകളും ഇദ്ദേഹത്തെ ആദരിക്കുന്നുണ്ട്. എറണാകുളം അങ്കമാലി മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ സഭയുടെ ചരിത്രത്തിന്റെ ഭാഗം കൂടിയാണ് മാര്‍ എബ്രഹാമിന്റെ 34 വര്‍ഷത്തെ ഭരണകാലം.

You must be logged in to post a comment Login