ചരിത്രത്തിലാദ്യമായി പാക്കിസ്ഥാനില്‍ ഈസ്റ്റര്‍ അവധി!

ചരിത്രത്തിലാദ്യമായി പാക്കിസ്ഥാനില്‍ ഈസ്റ്റര്‍ അവധി!

ഈസ്റ്റര്‍, ഹോളി, ദീപാവലി എന്നീ ന്യൂനപക്ഷ ഉത്സവദിനങ്ങള്‍ അവധി ദിനങ്ങളായി പ്രഖ്യാപിച്ചു കൊണ്ട് പാക്കിസ്ഥാന്‍ പാര്‍ലിമെന്റ് ചോവ്വാഴ്ച നിയം പാസ്സാക്കി. സിന്ധില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് പാര്‍ട്ടി അംഗം ഡോ. രമേശ് കുമാറാണ് ഈ തീരുമാനം നടപ്പിലാക്കാന്‍ ചുക്കാന്‍ പിടിച്ചത്.

68 വര്‍ഷത്തെ പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായാണ് ന്യൂനപക്ഷങ്ങളുടെ ഉത്സവങ്ങള്‍ അവധിയായി പാക്ക് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. മുഹമ്മദ് അലി ജിന്നയുടെ ജന്മദിനമായതിനാല്‍ ക്രിസ്മസ് നേരത്തെ തന്നെ പാക്കിസ്ഥാനില്‍ പൊതു അവധിയാണ്. പുതിയ നിയമപ്രകാരം ക്രിസ്ത്യാനികള്‍ക്ക് ഈസ്റ്റര്‍ ദിനങ്ങള്‍ അവധിയായിരിക്കും. ഹോളി, ദീപാവലി എന്നീ ദിവസങ്ങള്‍ ഹൈന്ദവര്‍ക്കും.

You must be logged in to post a comment Login