ചരിത്ര ദേവാലയങ്ങളെ ഉയിര്‍പ്പിക്കുന്ന 3ഡി വിദ്യ പുറത്തിറങ്ങി

ചരിത്ര ദേവാലയങ്ങളെ ഉയിര്‍പ്പിക്കുന്ന 3ഡി വിദ്യ പുറത്തിറങ്ങി

3dനൂറു വര്‍ഷം മുന്‍പുള്ള ദേവാലയത്തെ അതുപോലെ കാണാന്‍ സാധിച്ചാലോ? എങ്ങനെയെന്നല്ലേ നിങ്ങള്‍ ഇപ്പോള്‍ ചിന്തിച്ചത്. സാങ്കേതിക വിദ്യ ഇന്നതിലും വളര്‍ന്നു കഴിഞ്ഞു. ദേവാലയ ചരിത്രത്തെയും വാസ്തുശില്പങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്കും നവ്യാനുഭവം പകരുകയാണ് പുതിയ 3ഡി രംഗത്തെ സാങ്കേതിക വിദ്യ.

ജര്‍മ്മിനിയിലെ ഒരു കോണ്‍ഫറന്‍സില്‍ വച്ചാണ് പുതിയ വിദ്യ അവതരിപ്പിച്ചത്. വടക്കന്‍ നേപ്പിളിലുള്ള സെസ്സാ അവ്‌റുംകാ കത്തീഡ്രലിന്റെ വാസ്തുശില്പമാണ് അവതരിപ്പിച്ചത്.
ഇറ്റലിയിലെ ദേവാലയങ്ങളുടെ ഭംഗിയും പാരമ്പര്യവും ആധുനികമായ മള്‍ട്ടി മീഡിയയുടെ സഹായത്തോടെ ഒരു പ്രതലത്തില്‍ അവതരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, പദ്ധതിയുടെ ശാസ്ത്രീയ സംവിധായകനായ വാസ്തുശില്പി ഡാനിലോ പ്രോസ്പരി പറഞ്ഞു.
പുറത്തു നിന്നും അകത്തു നിന്നുമുള്ള ദേവാലയത്തിന്റെ 3ഡി മാതൃകകളാണ് ഞങ്ങളുടെ പക്കല്‍ ഉള്ളത്. മദ്ധ്യ കാലഘട്ടത്തിലെ പള്ളിയുടെ പുനര്‍നിര്‍മ്മാണം എല്ലാവരെയും അമ്പരിപ്പിക്കും എന്നുറപ്പാണ്, അദ്ദേഹം പറഞ്ഞു.
പ്രോസ്പരിയും അദ്ദേഹത്തിന്റെ സുഹൃത്തും ഇറ്റലിയിലെ മദ്ധ്യകാലീനതയിലുള്ള എല്ലാ ദേവാലയങ്ങളും ഒത്തിണക്കി ഒരു പഠനം നടത്തിയിരുന്നു. മ്യൂസിയതിതില്‍ നിന്നും ചരിത്ര പുസ്തകത്തില്‍ നിന്നുമാണ് അദ്ദേഹത്തിന് അറിവുകള്‍ ലഭ്യമായത്. രൂപതയിലെ മ്യൂസിയത്തില്‍ പഴയ പള്ളികളുടെ മാര്‍ബിള്‍ കഷണങ്ങള്‍ ലഭ്യമായിരുന്നു. അത് ഫോട്ടോ എടുത്ത് സ്‌കാന്‍ ചെയ്ത് ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണ ഭാഗത്ത് ഉള്‍പ്പെടുത്തുകയായിരുന്നു, പ്രോസ്പരി പറഞ്ഞു.

ചിത്രങ്ങളുടെ സഹായത്തോടെ ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ 3ഡി സാങ്കേതി വിദ്യയിലൂടെ സാധ്യമാകുന്നു. അതു വഴി ശിലായുഗത്തിലെ ദേവാലയങ്ങളുടെ ശരിയായ രൂപരേഖ നമുക്കു ലഭിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടു രീതിയിലുള്ള രൂപരേഖകളാണ് ഞങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഒന്ന് ഫലത്തില്‍ പള്ളിയുടെ അതേ രൂപം. രണ്ടാത്തേത് ആപ്ലിക്കേഷനാണ്. ആപ്ലിക്കേഷന്‍ ശാരീരികമായും ദേവാലയത്തിന്റെ അകത്തു നിന്ന് പള്ളിയെ വീക്ഷിക്കുന്ന പ്രതീതി നല്‍കുന്നു. ആപ്ലിക്കേഷന്‍ സ്മാര്‍ട്ട് ഫോണിലോ ടാബ്ലറ്റിലോ ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെ 3ഡി മോഡല്‍ സ്‌ക്രീനില്‍ തെളിയുന്നു, അദ്ദേഹം പറഞ്ഞു..

You must be logged in to post a comment Login