ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ യുവജനങ്ങളെ സിവില്‍ സര്‍വീസിന് പ്രേരിപ്പിക്കുന്നു

ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ യുവജനങ്ങളെ സിവില്‍ സര്‍വീസിന് പ്രേരിപ്പിക്കുന്നു

CNI copyന്യൂഡല്‍ഹി: രാജ്യത്തിലെ ഗവണ്‍മെന്റ് തലത്തില്‍ ക്രിസ്തീയസാന്നിധ്യം ഉറപ്പു വരുത്തുകയും അതുവഴി ക്രിയാത്മകമായ പൊതുജനാഭിപ്രായം രൂപീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ യുവജനങ്ങളെ സിവില്‍ സര്‍വീസ് പരിശീലനത്തിന് പ്രേരിപ്പിക്കുന്നു.

2014 ലെ സിവില്‍സര്‍വീസ് പരീക്ഷയുടെ റിസള്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് സിഎന്‍ഐ ജനറല്‍ സെക്രട്ടറി അല്‍വാന്‍ മാസിഹ സഭയിലെ അംഗങ്ങളെ ഇക്കാര്യത്തിന് പ്രേരിപ്പിച്ചത്. ഇന്ത്യയിലെ ആകെ ക്രൈസ്തവജനസംഖ്യയ്ക്ക് ആനുപാതികമായി യുണിയന്‍ പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ പോലെയുള്ള പരീക്ഷകളില്‍ ക്രൈസ്തവപ്രാതിനിധ്യം വളരെ കുറവാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ക്രൈസ്തയുവത്വം ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് സിവില്‍ സര്‍വീസ് പരീക്ഷ എഴുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You must be logged in to post a comment Login