ചാക്രികലേഖനത്തിന് ഫ്രാന്‍സിസ്‌കന്‍ ശീര്‍ഷകം റോം: ‘ലൗദാത്തെ സി’

images (1)പരിസ്ഥിതിയെക്കുറിച്ചുള്ള തന്റെ ചാക്രികലേഖനത്തിന് ഫ്രാന്‍സിസ് പാപ്പ നല്‍കിയ പേര്. വിശുദ്ധ ഫ്രാന്‍സിസ് അസീസി രചിച്ച ഒരു ദൈവസ്തുതിഗീതത്തില്‍ നിന്നാണ് കടമെടുത്തിരിക്കുന്നത്. സകല ജീവജാലങ്ങളും മനുഷ്യരും ദൈവവത്തില്‍ ഒന്നായിത്തീര്‍ന്നിരിക്കുന്നു എന്നാണ് ഈ ഗാനം പ്രതിപാദിക്കുന്നതെന്ന് ഫ്രാന്‍സിസ്‌കന്‍ സഭാതലവന്‍ ഫാദര്‍ മൈക്കിള്‍ പെറി അഭിപ്രായപ്പെട്ടു. ലൗദാത്തെ സി (അങ്ങേയ്ക്ക് സ്തുതി)എന്ന മധ്യകാല ലാറ്റിന്‍ പദത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ‘സൃഷ്ടികളുടെ സങ്കീര്‍ത്തനം’ എന്നാണ് . എല്ലാ സൃഷ്ടികള്‍ക്കും ഒരേയൊരു സൃഷ്ടാവാണെന്ന് ഈ ശീര്‍ഷകം ഉറപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു..

You must be logged in to post a comment Login