ചാക്രികലേഖനത്തിലെ പ്രകാശമൊഴികള്‍

ചാക്രികലേഖനത്തിലെ പ്രകാശമൊഴികള്‍

papa-francesco_h_partbഭൂമി നമ്മുടെ ഭവനമാണ്. മനുഷ്യവംശത്തിന്റെ പൊതുവായ വീട്. അതും അതിലുള്ളവരെയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ഈ അടിസ്ഥാന സന്ദേശവുമായെത്തിയ ഫ്രാന്‍സിസ് പാപ്പായുടെ പുതിയ ചാക്രിക ലേഖനം ലൗദാത്തോ സീയില്‍ നിന്നും തെരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഹൃദയവയല്‍ഡോട്ട്‌കോം വായനക്കാര്‍ക്കായി.

 

1. നിഷേധത്തിനും നിസംഗതയ്ക്കും മടുപ്പിനും സാങ്കേതികവിദ്യയിലുള്ള അന്ധമായ ആശ്രയത്തിനും കീഴടങ്ങാതിരിക്കുക (14.59)

2. നയങ്ങളില്‍ നേരും സത്യസന്ധതയും പാലിക്കുക. പ്രശ്‌നങ്ങള്‍ക്ക് എല്ലാക്കാലത്തേക്കുമായി പരിഹാരം കാണാനാവില്ല. ആവശ്യവും സാഹചര്യവും അനുസരിച്ച് ഓരോരുത്തരും  പുതിയ പരിഹാരങ്ങള്‍ കൊണ്ടുവരണം. അതിനെ കാലാകാലങ്ങളില്‍ പരിപോഷിപ്പിക്കുകയും വേണം. വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ഒരേയൊരു പരിഹാരമാര്‍ഗം കൊണ്ടല്ല. (16,60,185)

3. ഉപഭോഗം കുറയ്ക്കുക, വീണ്ടും ഉപയോഗിക്കുക, റീസൈക്കിള്‍ ചെയ്യുക. വിഭവങ്ങളെ സംരക്ഷിക്കുക, കൂടുതല്‍ ഫലപ്രദമായി അവയെ ഉപയോഗിക്കുക, മിതമായി ഉപഭോഗം നടത്തുക, പുനര്‍സൃഷ്ടിക്കാനാവാത്ത വിഭവങ്ങളുടെ ഉപയോഗം കുറയ്ക്കുക. (22.192)
4. മലിനീകരണകാരികളെയും ഗ്രീന്‍ഹൗസ് വാതകങ്ങളെയും ചെറുക്കുക. ശുദ്ധവും പുനര്‍സൃഷിക്കാവുന്നതുമായ ഊര്‍ജങ്ങളിലേക്ക് മാറുക. (26, 165)

5. ഊര്‍ജ ക്ഷമതയുള്ള വീടുകളും കെട്ടിടങ്ങളും വഴി ഹരിതനിര്‍മാണം പ്രോത്സാഹിപ്പിക്കുക

6. ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം സംരക്ഷിക്കുക. അത് സ്വകാര്യവല്‍ക്കരിച്ച് വിറ്റ് പാവങ്ങള്‍ക്ക് നിഷേധിക്കരുത്. (27-29, 164)

7. മലനീകരണ വസ്തുക്കളില്‍ നിന്നും സമുദ്രങ്ങളെയും ജലസ്‌ത്രോതസ്സുകളെയും സംരക്ഷിക്കുക. വീട്ടിലും സ്ഥാപനങ്ങളിലും മണ്ണിലഴുകന്ന ഡിറ്റര്‍ജന്റുകള്‍ ഉപയോഗിക്കുക (30,174)

8. കൃഷിയെ സഹായിക്കുന്ന പക്ഷികള്‍ക്കും പ്രാണികള്‍ക്കും സിന്തറ്റിക്ക് അണുനാശിനികള്‍ ദോഷം ചെയ്യുമെന്നറിയുക. (34)

9. ജൈവവൈവിധ്യം സംരക്ഷിക്കുക. പ്രത്യേകിച്ച് വനങ്ങളും, നനവുള്ള പ്രദേശങ്ങളും, കടലോരങ്ങളും. (39)

10. സമര്‍ത്ഥമായ വളര്‍ച്ച പ്രോത്സാഹിപ്പിക്കുക. ഹരിതയിടങ്ങള്‍ ഏറെയുള്ള സമൂഹങ്ങള്‍ എല്ലാവര്‍ക്കുമായി, പ്രത്യേകിച്ച് പാവങ്ങള്‍ക്കായി സൃഷ്ടിക്കുക. ശബ്ദമലിനീകരണവും ദൃശ്യമലനീകരണവും നിയന്ത്രിക്കുക. പരസ്പരം ബന്ധിപ്പിക്കും വിധം അത് രൂപകല്പന ചെയ്യുക.

11. മാനസിക മലിനീകരണത്തിന് അന്ത്യം കുറിക്കുക. ആഴത്തില്‍ ചിന്തിക്കുക. വിവേകപൂര്‍വം ജീവിക്കുക, ഉദാരമനസ്സോടെ സ്‌നേഹിക്കുക (47)

12. ടിവി, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് മുതലായ ദൃശ്യമാധ്യമങ്ങളുടെയും അമിത വിവരങ്ങളുടെയും പലവിചാരങ്ങളുടെയും പരമാധിപത്യം അവസാനിപ്പിക്കുക. മാധ്യമങ്ങളില്‍ നിന്നുണ്ടാകുന്ന വിഷാദത്തിനും ഏകാന്തതയ്ക്കും നേരെ ജാഗ്രത പാലിക്കുക (47)

13. ദന്തഗോപുരത്തില്‍ നിന്നും താഴെയിറങ്ങുക. അതിഭാഷണശൈലികള്‍ ഉപേക്ഷിക്കുക. പാവങ്ങളെയും സഹിക്കുന്നവരെയും അറിയുക. അത് നമ്മുടെ മരവിച്ച മനസ്സാക്ഷിയെ ഉണര്‍ത്തുകയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തിക്ക് പ്രചോദിപ്പിക്കുകയും ചെയ്യും. (49)

14 ജനസംഖ്യാവര്‍ദ്ധനവിനെ പഴിക്കുന്നത് നിര്‍ത്തുക. അമിതമായ ഉപഭോഗസംസ്‌കാരവും പാഴാക്കലുമാണ് ശരിക്കുള്ള പ്രശ്‌നങ്ങള്‍ (50)

15. വിയര്‍പ്പറിഞ്ഞു ജീവിക്കുക. എയര്‍ കണ്ടീഷനിംഗിന്റെ വര്‍ദ്ധിത ഉപയോഗം സ്വയം നാശകാരിയാണ് (55)

16. സൗന്ദര്യവല്‍ക്കരണവും നല്ല പ്രവര്‍ത്തികളും ലോകത്തെ മാറ്റി മറിക്കില്ലെങ്കിലും നാം സ്‌നേഹത്താലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് ജനത്തെ ഓര്‍മിപ്പിക്കും. (58, 113, 212)

17. ദൈവത്തിന്റെ തലോടലായ പ്രകൃതിയിലേക്കു മടങ്ങുക. അത് നമ്മുടെ ഊര്‍ജം വീണ്ടെടുക്കും. പ്രപഞ്ചത്തിന്റെ സൗന്ദര്യവും വിസ്മയവും ശ്രദ്ധിക്കുക. സന്തോഷകരമായ ഓര്‍മകളെ ഉണര്‍ത്തുന്ന സ്ഥലങ്ങള്‍ വീണ്ടു സന്ദര്‍ശിക്കു. (84,97,215,233)

18. സ്ഥിരതയുള്ളവരായിരിക്കുക. പ്രോ-ലൈഫ്, പരിസ്ഥിത, സാമൂഹിക നീതി എന്ന പരസ്പര ബന്ധിതമാണ്. വംശനാശം സംഭവിക്കുന്ന ജീവജാലങ്ങളെ സംരക്ഷിക്കുന്നതില്‍ ജനിക്കാനിരിക്കുന്ന മനുഷ്യക്കുഞ്ഞിനെയും ഉള്‍പ്പെടുത്തുക (91, 120)

19. ശരിക്കുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ജനത്തെ സേവിക്കാനും അവരുടെ കഷ്ടതകള്‍ കുറക്കാനും അന്തസോടെയും ആരോഗ്യത്തോടും ജീവിക്കാന്‍ അവരെ സഹായിക്കാനും സാങ്കേതികവിദ്യ ഉപയോഗിക്കുക. (112)

20. സന്തോഷകരമായ ഭാവിയില്‍, നല്ലൊരു നാളെയില്‍ വിശ്വസിക്കുക. വേഗം കുറക്കുക, മൂല്യങ്ങളും ജീവിതത്തിന്റെ അര്‍ത്ഥവും വീണ്ടെടുക്കുക. (113-114, 225)

21. ബിസിനസ് ഒരു കുലീനമായ വിളിയാണ്. വ്യക്തിപരമായ വളര്‍ച്ചയും സ്ഥിരതയും മൂല്യങ്ങള്‍ ജീവിക്കാനുള്ള സാഹചര്യവുമുള്ള തൊഴിലുകള്‍ സൃഷ്ടിക്കുക (124 – 128)

22. ആദിവാസികളെ ശ്രവിക്കുകയും അവരുടെ ഭൂമി സംരക്ഷിക്കുകയും ചെയ്യുക. ജീവികളുടെ വംശനാശത്തേക്കാള്‍ ഗൗരവമാണ് സംസ്‌കാരങ്ങള്‍ നശിച്ചു പോകുന്നത്. (145)

23. അയല്‍ബന്ധങ്ങളുടെ ശൃംഖല സ്ഥാപിക്കുക. എല്ലാവരെയും സ്വാഗതം ചെയ്യുന്ന ഇടങ്ങള്‍, പരസ്പരം ബന്ധപ്പെടാവുന്ന സ്ഥലങ്ങള്‍ സൃഷ്ടിക്കുക. സമൂഹത്തനായി നന്മ ചെയ്യുക (148-150)

24 പൊതു ഗതാഗത്തിന് പ്രാമുഖ്യം നല്‍കുക, അത് ആസ്വാദ്യമാക്കുക (153)

25. ദൈവം തന്ന സമ്മാനമായ ശരീരത്തെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക. ലിംഗപരമായ വ്യത്യസ്ഥതകലെയും സ്വന്തം ലൈംഗികാവസ്ഥയെയും വിലമതിക്കുക (155)

26. കുറവിലാണ് നിറവ്. അനാവശ്യമായ ഉപഭോഗം കുറക്കുക (193, 203, 222, 211)

27. വാങ്ങാനുള്ള കഴിവിനൊരു പരിധി വയ്ക്കുക. വാങ്ങും മുമ്പ് ചിന്തിക്കു. വേണ്ടെന്നു വയ്ക്കുന്ന കാര്യങ്ങള്‍ വലിയ മാറ്റം കൊണ്ടു വരും (206)

28. ഒരു ചെടി നടുക. പൊതുവാഹനം ഉപയോഗിക്കുക. മുറിയില്‍ നിന്നും പോകുമ്പോള്‍ ലൈറ്റ് ഓഫ് ചെയ്യുക. തണുക്കുമ്പോള്‍ സ്വെറ്റര്‍ ധരിക്കുക. ചെറിയ കാര്യങ്ങള്‍ക്കു വിലയുണ്ട്. (211)

29. മാതാപിതാക്കളേ, വസ്തുക്കള്‍ നന്നായുപയോഗിക്കാന്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കുക. മറ്റുള്ളവരെ ബഹുമാനിക്കാനും അവരെ സംരക്ഷിക്കാനും. ഭവ്യതയോടെ ആവശ്യപ്പെടാനും ലഭിക്കുമ്പോള്‍ നന്ദി പറയാനും. ക്ഷമിക്കാനും പങ്കുവയ്ക്കാനും. (213)

30. ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുക. ഒരുമിച്ചു വരുക, അപരനെ സഹായിക്കുക, സിദ്ധിക്ക് മൂര്‍ച്ഛ കൂട്ടുക, കലയും സംഗീതവും പ്രാര്‍ത്ഥനയും ആസ്വദിക്കു (223, 224, 226)

31 ഭക്ഷണത്തിനു മുമ്പ് പ്രാര്‍ത്ഥിക്കുക (227)

32. ശത്രുക്കളെ സ്‌നേഹിക്കുക (228)

33. വി. കൊച്ചുത്രേസ്യയുടെ കുറുക്കു വഴി പരിശീലിക്കുക (230)

34. ഞായറാഴ്ച കുര്‍ബാനയ്ക്കു പോവുക. കൂദാശകള്‍ സ്വീകരിക്കുക. എല്ലാവത്തിലും ദൈവത്തെ മുഖാമുഖം കാണുക. ഞായറാഴ്ച വിശ്രമം. (233-237)

35. ഗാനാലാപത്തോടെ പോവുക (244)

36 പ്രാര്‍ത്ഥിക്കുക (246)
തയ്യാറാക്കിയത്: അഭിലാഷ് ഫ്രേസര്‍.

One Response to "ചാക്രികലേഖനത്തിലെ പ്രകാശമൊഴികള്‍"

  1. ajy   June 20, 2015 at 7:39 pm

    ഇതാണ് ശരിയായ വിലയിരുത്തല്‍ , ഇങ്ങെനെ വേണം നല്ല നേതാവ്

You must be logged in to post a comment Login