ചായ് യുടെ കേരള ഘടകത്തിന് പുതിയ സാരഥികള്‍

ചായ് യുടെ കേരള ഘടകത്തിന് പുതിയ സാരഥികള്‍

കൊച്ചി: കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ( ചായ് ) കേരള ഘടകത്തിന്റെ പുതിയ പ്രസിഡന്റായി ഫാ. തോമസ് വൈക്കത്തുപറമ്പിലിനെയും വൈസ് പ്രസിഡന്റായി ഫാ. തോമസ് ആനിമൂട്ടിലിനെയും തിരഞ്ഞെടുത്തു. കോട്ടയം ചൈനത്യ പാസ്റ്ററല്‍ സെന്ററില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

ഫാ. തോമസ് വൈക്കത്തുപറമ്പില്‍ എറണാകുളം ലിസി ആശുപത്രിയുടെ ഡയറക്ടറും ഫാ.തോമസ് ആനിമൂട്ടില്‍ കോട്ടയം കാരിത്താസ് ആശുപത്രി ഡയറക്ടറുമാണ്. ഫാ. ഷൈജു തോപ്പില്‍, സിസ്റ്റര്‍ രേഖ എംഎസ്‌ജെ, സിസ്റ്റര്‍ ബോണി മരിയ എഫ്‌സിസി എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

You must be logged in to post a comment Login