ചായ് യുടെ ദേശീയ കണ്‍വന്‍ഷന്‍ സെപ്തംബര്‍ 13 മുതല്‍ 16 വരെ

ചായ് യുടെ ദേശീയ കണ്‍വന്‍ഷന്‍ സെപ്തംബര്‍ 13 മുതല്‍ 16 വരെ

ബെംഗളൂര്: കത്തോലിക്കാ ആശുപത്രികളുടെയും ഹെല്‍ത്ത് കെയര്‍ സെന്ററുകളുടെയും ശൃംഖലയായ കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ ഹെല്‍ത്ത് കണ്‍വന്‍ഷന്‍ സെപ്തംബര്‍ 13 മുതല്‍ 16 വരെ തീയതികളില്‍ ബെംഗളൂരില്‍ നടക്കും.

നമ്മുടെ ആശുപത്രികളെയും ഹെല്‍ത്ത് സെന്ററുകളെയും ശക്തിപ്പെടുത്തുക എന്നതാണ് കണ്‍വന്‍ഷന്റെ വിഷയം. ഇതോട് അനുബന്ധിച്ച് 15,16തീയതികളില്‍ ഹെല്‍ത്ത് ഡെമോയും സംഘടിപ്പിച്ചിട്ടുണ്ട്.

പുതിയ ആശുപത്രി ഉപകരണങ്ങള്‍, വിവിധ കമ്പനികളുടെ വിവിധതരം സഹായോപകരണങ്ങള്‍ എന്നിവയുമായി പരിചയപ്പെടാന്‍ ഇത് അവസരം സൃഷ്ടിക്കും. ചായ് യുടെ ഡയറക്ടര്‍ ജനറലായ ഫാ. മാത്യു എബ്രഹാം സിഎസ്എസ്ആര്‍ പറഞ്ഞു.

You must be logged in to post a comment Login