ചാരത്തിലേക്ക് മടങ്ങാന്‍ ഓര്‍മ്മിപ്പിച്ച് കത്തോലിക്കാസഭയും ആംഗ്ലിക്കന്‍ സഭയും ഒരുമിച്ച്

ചാരത്തിലേക്ക് മടങ്ങാന്‍ ഓര്‍മ്മിപ്പിച്ച് കത്തോലിക്കാസഭയും ആംഗ്ലിക്കന്‍ സഭയും ഒരുമിച്ച്

ആളുകളെ പശ്ചാത്താപത്തിലേക്കും ദൈവത്തിലേക്കും നയിക്കാനായി വിഭൂതി ബുധനാഴ്ച ആംഗ്ലിക്കന്‍സഭയും കത്തോലിക്കാസഭയും ഒരുമിച്ച് ശുശ്രൂഷകള്‍ നയിക്കുന്നു. പരമ്പരാഗതമായ ക്രൈസ്തവ പാരമ്പര്യത്തില്‍ പുതിയ സമീപനത്തിന് തുടക്കം കുറിക്കുകയാണ് ഇതിലൂടെ.

പള്ളികളിലെ തിരുക്കര്‍മ്മങ്ങള്‍ക്ക്‌ശേഷം ഇരുസഭകളിലെയും മതമേലധ്യക്ഷന്മാരും ഇതര സഭാനേതാക്കളും നഗരത്തിലെ തെരുവുകളിലേക്കും ഷോപ്പിംങ് സെന്ററുകളിലേക്കും പള്ളിയില്‍ വരാത്ത വിശ്വാസികളുടെ നെറ്റിയില്‍ ചാരം പൂശാന്‍ ഇറങ്ങും. ഭൂതകാലത്തില്‍ നിന്ന് പിന്തിരിയാനും ദൈവത്തിന്റെ ക്ഷമ സ്വീകരിക്കാനും പുതുജീവിതം നയിക്കാനുമുള്ള ക്ഷണമാണ് ഇതിലൂടെ അവര്‍ നടത്തുന്നത്. ചാരത്തിലേക്ക് മടങ്ങുക എന്നാണ് ഈ ചടങ്ങിന് പേരിട്ടിരിക്കുന്നത്. ദയാപരനായ ദൈവത്തിന്റെ സ്‌നേഹം തിരിച്ചറിയാനുള്ള അവസരമായി മാറുകയാണ് ഈ നോമ്പുകാലം.

You must be logged in to post a comment Login