ചാവറയില്‍ സ്വതന്ത്ര്യദിനാഘോഷവും ദേശഭക്തി-ദേശീയഗാന മത്സരവും

ചാവറയില്‍ സ്വതന്ത്ര്യദിനാഘോഷവും ദേശഭക്തി-ദേശീയഗാന മത്സരവും

downloadകൊച്ചി : ഭാരതത്തിന്റെ 68-ാം സ്വാതന്ത്ര്യദിനത്തോടനനുബന്ധിച്ച് ചാവറ കള്‍ച്ചറല്‍ സെന്റര്‍ എല്‍.പി.മുതല്‍ പ്ലസ്ടുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ദേശഭക്തി-ദേശീയഗാനമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

ആഗസ്റ്റ് 15ന് രാവിലെ പതാക ഉയര്‍ത്തിയതിനുശേഷം 9.30ന് സ്വതന്ത്ര്യദിനറാലിയും തുടര്‍ന്ന് ദേശഭക്തി-ദേശീയഗാനമത്സരവും നടക്കും. എല്‍.പി., യു.പി., ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ എന്നിങ്ങനെ 4 വിഭാഗങ്ങളായാണ് മത്സരം നടത്തുന്നത്. ഓരോ വിഭാഗത്തിലും ദേശീയഗാനത്തിനും ദേശഭക്തിഗാനത്തിനും പ്രത്യകം മത്സരിക്കാവുന്നതാണ്. ഓരോ വിഭാഗത്തിനും പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരിക്കും. ദേശഭക്തിഗാനത്തിന് 7 മിനിറ്റും ദേശീയഗാനത്തിന് 48 മുതല്‍ 52 വരെ സെക്കന്റുമാണ് സമയം. ഒരു ഗ്രൂപ്പില്‍ 7മുതല്‍ 12 വരെ അംഗങ്ങളാകാം. സംഗീത ഉപകരണങ്ങള്‍ അനുവദനീയമല്ല. എന്നാല്‍ ശ്രുതിപ്പെട്ടി അനുവദനീയമാണ്. ~ഒന്നാം സമ്മാനം 1000 രൂപയും ട്രോഫിയും , രണ്ടാം സമ്മാനം750 രൂപയും ട്രോഫിയും, മൂന്നാാം സമ്മാനം 500 രൂപയും ട്രോഫിയും. പങ്കെടുക്കുവാന്‍ താത്പര്യമുളളവര്‍ സ്‌ക്കൂള്‍ അധികാരിയുടെ സമ്മതത്തോടെ ആഗസ്റ്റ് 14ന് മുമ്പ് പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ഫാ. റോബി കണ്ണന്‍ചിറ സി.എം.ഐ. അറിയിച്ചു.

വിശദവിവരങ്ങള്‍ക്ക് 0484 -4070250, 2377443, 9947850402.
ഫാ. റോബി കണ്ണന്‍ചിറ സി.എം.ഐ.
ഡയറക്ടര്‍

You must be logged in to post a comment Login