ചാവറ കള്‍ച്ചറല്‍ സെന്ററില്‍ രാമായണമാസാചരണം

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ രാമായണമാസാചരണം

ffകൊച്ചി : ചാവറ കള്‍ച്ചറല്‍ സെന്റര്‍, ലോക മതാന്തരസൗഹൃദവേദി, കാരിക്കാമുറി റസിഡന്‍സ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജൂലൈ 17 വെള്ളിയാഴ്ച വൈകുന്നേരം 6.15ന് രാമായണമാസാചരണവും മതസൗഹാര്‍ദ്ദസമ്മേളനവും നടത്തും.

എറണാകുളം കരയോഗം സെക്രട്ടറി പി.രാമചന്ദ്രന്‍ രാമായണമാസാചരണം ഉദ്ഘാടനം ചെയ്യും. ഗാന രചയിതാവ് ആര്‍.കെ. ദാമോദരന്‍ പ്രഭാഷണം നടത്തും. വിവിധ മതങ്ങളിലെ പ്രമുഖരായ വ്യക്തികള്‍ രാമായണമാസാചരണത്തില്‍ പങ്കെടുക്കും. കര്‍ക്കിടകമാസാചരണത്തോടനനുബന്ധിച്ച് കര്‍ക്കിടക കഞ്ഞിയുണ്ടായിരിക്കും.

You must be logged in to post a comment Login