ചാവേറാകാന്‍ പന്ത്രണ്ടുകാരനും, വിവാഹച്ചടങ്ങില്‍ കൊല്ലപ്പെട്ടത് 51 പേര്‍

ചാവേറാകാന്‍ പന്ത്രണ്ടുകാരനും, വിവാഹച്ചടങ്ങില്‍ കൊല്ലപ്പെട്ടത് 51 പേര്‍

അങ്കാറ: തുര്‍ക്കിയില്‍ കുര്‍ദ് വിഭാഗത്തിന്റെ വിവാഹാഘോഷത്തിനിടെ ഐഎസ് ഭീകരസംഘടനയുടെ ചാവേറായ പന്ത്രണ്ടുകാരന്‍ നടത്തിയ സ്‌ഫോടനത്തില്‍ 51 പേര്‍ മരിക്കുകയും നൂറോളം പേര്‍ക്കു പരിക്കേല്ക്കുകയും ചെയ്തു.

വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ അതിഥികളാണു ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ 17 പേരുടെ നില അതീവ ഗുരുതരമാണ്. സ്‌ഫോടനത്തില്‍ വരനു പരിക്കേറ്റു.

എന്നാല്‍, വധു പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. വിവാഹാഘോഷത്തിന്റെ ഭാഗമായി തെരുവില്‍ ജനങ്ങള്‍ നൃത്തം ചെയ്യുന്നതിനിടെയാണു സ്‌ഫോടനമുണ്ടായത്.

 

You must be logged in to post a comment Login