ചിക്കാഗോയില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പ്രത്യേക സെമിത്തേരി

ചിക്കാഗോയില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പ്രത്യേക സെമിത്തേരി

ചിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ക്ക് പ്രത്യേകം സെമിത്തേരി  പ്രാബല്യത്തില്‍ വരും. സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തിലാണ് ചിക്കാഗോയിലും സമീപപ്രദേശങ്ങളിലുമുള്ള മലങ്കര ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ക്കായി പ്രത്യേകം സെമിത്തേരി സ്വന്തമാകുന്നത്.

ചിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടിനും ഹൈവേ 294 നും സമീപത്തായി ഏദന്‍ മെമ്മോറിയല്‍ സെമിത്തേരിയില്‍ പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള ഓര്‍ത്തഡോക്‌സ് സെമിത്തേരിയുടെ കല്‍ക്കുരിശ് പ്രതിഷ്ഠാ ശുശ്രൂഷാകര്‍മം ജൂലൈ മൂന്നിനു ഉച്ചകഴിഞ്ഞു മൂന്നിന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനും പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപോലീത്ത അലക്‌സിയോസ് മാര്‍ യൂസേബിയോസ് സഹകാര്‍മികനായിരിക്കും.

You must be logged in to post a comment Login