ചിക്കാഗോ രൂപതയുടെ 38 ാമത് ദേവാലയം കൂദാശ ചെയ്തു

ചിക്കാഗോ രൂപതയുടെ 38 ാമത് ദേവാലയം കൂദാശ ചെയ്തു

ഹൂസ്‌ററണ്‍: ചിക്കാഗോ കേന്ദ്രമായുള്ള സെന്റ് തോമസ് കത്തോലിക്കാ രൂപതയുടെ മുപ്പത്തിയെട്ടാമത് ഇടവക ദേവാലയമായ സെന്റ മേരീസ് ദേവാലയം കൂദാശ ചെയ്തു.  ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെയും സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെയും മുഖ്യകാര്‍മ്മികത്വത്തില്‍ തിരുക്കര്‍മ്മങ്ങള്‍ നടന്നു. മാര്‍ ജോയി ആലപ്പാട്ട് വചനസന്ദേശം നല്കി.

തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ അധ്യക്ഷതയില്‍ അനുമോദന യോഗം നടന്നു. ഫാ. കുര്യന്‍ നെടുവേലിചാലുങ്കലാണ് പുതിയ ദേവാലയത്തിന്റെ വികാരി.

2015 ഏപ്രില്‍ 11 ന് തറക്കല്ലിട്ട ഈ ദേവാലയം ഒമ്പതു മാസം കൊണ്ടാണ് പൂര്‍ത്തിയായത്.

You must be logged in to post a comment Login