ചിക്കാഗോ രൂപത സീറോ മലബാര്‍ നൈറ്റ് ആഘോഷിച്ചു

ചിക്കാഗോ രൂപത സീറോ മലബാര്‍ നൈറ്റ് ആഘോഷിച്ചു

ചിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ മാര്‍ത്തോമാശ്ശീഹായുടെ തിരുനാളിനോടനുബന്ധിച്ചു കള്‍ചറല്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സീറോ മലബാര്‍ നൈറ്റ് ആഘോഷിച്ചു. ദിവ്യബലിയില്‍ മാര്‍ ജേക്കബ് അങ്ങാടിയത്തും മാര്‍ ജോലി ആലപ്പാട്ടും മുഖ്യകാര്‍മ്മികത്വം വഹിച്ചു. രൂപതയുടെ സ്ഥാപക ദിനവും മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക വാര്‍ഷികദിനവും കൂടിയായ ജൂലൈ ഒന്നിനാണ് ആഘോഷങ്ങള്‍ നടന്നത്.

സീറോ മലബാര്‍ നൈറ്റ് മാര്‍ ജോലി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. മുന്നൂറോളം കലാകാരന്മാരും കലാകാരികളും ആഘോഷങ്ങളെ ഉത്സവഛായയിലാക്കി. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവീസ് ചിറമ്മേല്‍ സന്ദേശം നല്കി.

You must be logged in to post a comment Login