ചിക്കാഗോ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന് പുതിയ നേതൃത്വം

ചിക്കാഗോ: ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ഔദ്യോഗിക അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംഘടനയുടെ 2016-17 പ്രവര്‍ത്തനവര്‍ഷത്തെ പരിപാടികള്‍ ഇവരുടെ നേതൃത്വത്തില്‍ നടക്കും. ഹൂസ്റ്റണിലെ മിസോറി സിറ്റിയിലുള്ള സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വെച്ചാണ് തിരഞ്ഞെടുപ്പു നടന്നത്.

ഹൂസ്റ്റണില്‍ നിന്നുള്ള ബോസ് കുര്യന്‍ പ്രസിഡന്റായും കാലിഫോര്‍ണിയയില്‍ നിന്നുള്ള സിജില്‍ പാലയ്ക്കലോടി ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍: മേഴ്‌സി കുര്യാക്കോസ് (വൈസ് പ്രസിഡന്റ്- അഡിമിനിസ്‌ട്രേഷന്‍), മാത്യു ചാക്കോ (വൈസ് പ്രസിഡന്റ്- ചാപ്റ്റര്‍ ഡവലപ്‌മെന്റ്), ജോസ് സെബാസ്റ്റിയന്‍ (ജോയിന്റ് സെക്രട്ടറി), ബാബു ചാക്കോ (ട്രഷറര്‍), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ജോയിന്റ് ട്രഷറര്‍).

സഭയുടെ വളര്‍ച്ചയും നന്‍മയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുവാന്‍ പുതിയ ഭാരവാഹികള്‍ക്ക് സാധിക്കട്ടെ എന്ന് ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ അങ്ങാടിയത്ത് ആശംസിച്ചു. മുന്‍ പ്രസിഡന്റ് സേവി മാത്യുവും കുര്യാക്കോസ് ചാക്കോയും തിരഞ്ഞെടുപ്പുപ്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി.

You must be logged in to post a comment Login