“ചിലപ്പോള്‍ പുരോഹിതര്‍ ചെന്നായ്ക്കളും കര്‍ദിനാള്‍മാര്‍ ചെകുത്താന്മാരും ആയി മാറും!” കര്‍ദിനാള്‍ ഷോണ്‍ബോണ്‍

“ചിലപ്പോള്‍ പുരോഹിതര്‍ ചെന്നായ്ക്കളും കര്‍ദിനാള്‍മാര്‍ ചെകുത്താന്മാരും ആയി മാറും!” കര്‍ദിനാള്‍ ഷോണ്‍ബോണ്‍

വിയെന്നാ അതിരൂപതാ അധ്യക്ഷന്‍ കര്‍ദിനാള്‍ ക്രിസ്റ്റഫ് ഷോണ്‍ബോണ്‍ ഹൃദയം കഠിനമാക്കുന്ന വൈദികര്‍ക്കും രാഷ്ട്രീ നേതാക്കള്‍ക്കുമെതിരെ ആഞ്ഞടിച്ചു. യേശു ക്രിസ്തു പോലും തന്റെ ഏറ്റവും അടുത്ത അനുയായികളില്‍ നിന്ന് നേരിട്ട വെല്ലുവിളിയായിരുന്നു, ഈ ‘ഹൃദയം കഠിനമാക്കല്‍’ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘യേശുവിന് പലപ്പോഴും ശിഷ്യന്മാരുടെ ഈ മനോഭാവം മൂലം സഹിക്കേണ്ടിവന്നിട്ടുണ്ട്. എന്തു കൊണ്ടാണ് നിങ്ങളുടെ ഹൃദയങ്ങള്‍ കഠിനമായി പോകുന്നതെന്ന് അവിടുന്ന് പല തവണ സുവിശേഷങ്ങളില്‍ ചോദിക്കുന്നത് നാം കാണുന്നു.’ കര്‍ദിനാള്‍ പറഞ്ഞു.

ഒരു പക്ഷേ, യേശുവിന് സഹിക്കേണ്ടി വന്ന ഏറ്റവും വലിയ സഹനം ശത്രുക്കളില്‍ നിന്നല്ല, സ്വന്തം ശിഷ്യരുടെ ഭാഗത്തു നിന്നുള്ള ഈ കഠിനഹൃദയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സിയെന്നായിലെ വി. കാതറിനെ ഉദ്ധരിച്ചു കൊണ്ട് കര്‍ദനാള്‍ പറഞ്ഞു: ഹൃദയം കഠിനമാക്കുകയാണെങ്കില്‍ ‘ചില നേരങ്ങളില്‍ പുരോഹിതര്‍ ചെന്നായ്ക്കളും കര്‍ദിനാള്‍മാര്‍ ചെകുത്താന്മാരും ആയി മാറും!’

ഏപ്രില്‍ 8 ന് പുറത്തിറക്കാനിരിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ അപ്പസ്‌തോലിക ഉദ്‌ബോധനം ‘ഓണ്‍ ലവ് ഇന്‍ ദ ഫാമിലി’ യെ കുറിച്ചുള്ള പ്രഖ്യാപനം വത്തിക്കാന്‍ നടത്തിയ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു, കര്‍ദിനാള്‍. കര്‍ദിനാള്‍ ലൊറെന്‍സോയോടൊപ്പം കര്‍ദിനാള്‍ ഷോണ്‍ബോണ്‍ രേഖ മാധ്യമങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കും.

 

You must be logged in to post a comment Login