ചുക്കാന്‍ ഇല്ലാത്ത കപ്പല്‍ പോലെയാണ് ലെബനോന്‍; മാരോനൈറ്റ് മെത്രാന്മാര്‍

ചുക്കാന്‍ ഇല്ലാത്ത കപ്പല്‍ പോലെയാണ് ലെബനോന്‍; മാരോനൈറ്റ് മെത്രാന്മാര്‍

ബെക്കര്‍ക്കെ: നിലനില്പിനു പോലും ഭീഷണി ഉയരത്തക്ക വിധത്തിലാണ് അറബ് ലോകം ഇന്ന് മുുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നതെന്ന് മാരോനൈറ്റ് മെത്രാന്മാര്‍. കൊലപാതകങ്ങള്‍.. പ്രതിസന്ധികള്‍.. യുദ്ധങ്ങള്‍.. അന്താരാഷ്ട്രരാഷ്ട്രീയവും പ്രാദേശിക സംഘര്‍ഷങ്ങളും മുഴുവന്‍ പ്രദേശത്തും ആഴത്തില്‍ വേരോടിയിട്ടുണ്ട്.

മെത്രാന്മാരുടെ മാസംതോറുമുള്ള സമ്മേളനം പാത്രിയാര്‍ക്ക ആസ്ഥാനത്ത് നടന്നപ്പോഴാണ് ഇത്തരം പങ്കുവയ്ക്കലുകള്‍ നടന്നത്. മെയ് നാലിനായിരുന്നു സമ്മേളനം. പാത്രിയാര്‍ക്ക ബുദ്രോസ് ബെച്ചാറ റായ് അധ്യക്ഷനായിരുന്നു.

You must be logged in to post a comment Login