ലോകത്ത് മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്നവര്‍ ന്യൂനപക്ഷം: കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍

വത്തിക്കാന്‍: ലോകത്തിന്റെ പ്രലോഭനങ്ങള്‍ക്കിടയിലും മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന ചുരുക്കം ചിലരെങ്കിലും നമുക്കിടയിലുണ്ടെന്ന് ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍. സിനഡംഗങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തിന്റെ നന്‍മക്കു വേണ്ടി എല്ലാം സഹിക്കുന്ന, വിവാഹത്തിനു മുന്‍പ് കന്യകാത്വം കാത്തു സൂക്ഷിക്കുന്ന,  മക്കള്‍ക്കു വേണ്ടി സ്വയം എരിഞ്ഞു തീരുന്ന, കുട്ടികളെ കുടുംബത്തിന്റെ സമ്പത്തായി കരുതുന്ന ആളുകള്‍ ന്യൂനപക്ഷമെങ്കില്‍ കൂടി ധാര്‍മ്മികതയും മൂല്യങ്ങളും മുറുകെപ്പിടിക്കുന്നവരാണ്. ബിഷപ്പ് ഡോളന്‍ പറഞ്ഞു.

ഇത്തരത്തിലുള്ള ആളുകളുടെ മേല്‍ ദൈവത്തിന്റെ കൃപയും അനുഗ്രഹവും എപ്പോഴും ഉണ്ടാകും. സമൂഹത്തില്‍ നിന്നും ഇവര്‍     ഒറ്റപ്പെട്ടേക്കാം. എന്നാല്‍ ദൈവസന്നിധിയില്‍ ഇവര്‍ക്ക് മഹത്വമുണ്ടാകും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login