ചുവപ്പില്‍ കുളിക്കാനൊരുങ്ങി വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രലും ആശ്രമവും

ചുവപ്പില്‍ കുളിക്കാനൊരുങ്ങി വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രലും ആശ്രമവും

വെസ്റ്റ്മിനിസ്റ്റര്‍: മിഡില്‍ ഈസ്റ്റില്‍ ദുരിദമനുഭവിക്കുന്ന ക്രിസ്ത്യാനികളുടെ പീഡനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക എന്ന ലക്ഷ്യത്തോടെ വെസ്റ്റ് മിനിസ്റ്റര്‍ കത്തീഡ്രലും ആശ്രമവും നവംബറില്‍ ചുവന്ന പ്രകാശത്തില്‍ തിളങ്ങും.

എയിഡ് ടു ചര്‍ച്ച് ഇന് നീഡ് എന്ന സംഘടനയാണ് പീഡയനുഭവിക്കുന്ന മിഡില്‍ ഈസ്റ്റ് ക്രിസ്ത്യാനികളെ ഓര്‍ക്കുന്നതിനായി വെസ്റ്റ് മിനിസ്റ്റര്‍ കത്തീഡ്രലും ആശ്രമവും ചുവന്ന പ്രഭയിലാക്കുന്നതിന് മുന്‍കൈയ്യെടുക്കുക. ലിവര്‍പൂളിലെ ലോര്‍ഡ് ആള്‍ട്ടനാണ് കാത്തലിക്ക് ട്രൂത്ത് സൊസൈറ്റി ഓണ്‍ലൈന്‍ വഴിയായി ഇക്കാര്യമറിയിച്ചത്. രാജ്യത്തെ മറ്റ് ഇടവകകളും ഇതേകാര്യം ചെയ്യുകയാണെങ്കില്‍ അധികാരികള്‍ കഷ്ടതയനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള മാര്‍ഗ്ഗം ഗൗരവത്തോടെ സ്വീകരിക്കുമായിരിക്കും. വാക്കുകളില്‍
പ്രതീക്ഷ നിറച്ച് ലോര്‍ഡ് ആള്‍ട്ടന്‍ പറഞ്ഞു.

100 രാജ്യങ്ങളിലധികമായി ക്രിസ്ത്യാനികള്‍ പീഡനത്തിന് ഇരയാകുന്നുണ്ട്. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login