ചെട്ടിക്കാട് തിരുനാളിനും വെടിക്കെട്ട് ഒഴിവാക്കി

ചെട്ടിക്കാട് തിരുനാളിനും വെടിക്കെട്ട് ഒഴിവാക്കി

പറവൂര്‍: വെടിക്കെട്ടുകളെക്കുറിച്ചുള്ള വീണ്ടു വിചാരത്തിലാണ് ഇപ്പോള്‍ കേരളത്തിലെ മിക്ക ആരാധനാലയങ്ങളും. കൊല്ലം പരവൂര്‍ വെടിക്കെട്ട് അപകടമാണ് ഇതിലേക്ക് വഴിതെളിച്ചത്. ചെട്ടിക്കാട് വിശുദ്ധ അന്തോനിസിന്റെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ മെയ് 10 ന് നടക്കുന്ന ഊട്ടുതിരുനാളിന് വെടിക്കെട്ട് ഒഴിവാക്കാനാണ് തിരുന്നാള്‍ കമ്മറ്റിയുടെ തീരുമാനം. ആ പണം കൊണ്ട് പകരം ഒരു നിര്‍ദ്ധനകുടുംബത്തിന് വീടുനിര്‍മ്മിച്ചു നല്കും.

മെയ് 9 ന് വീടിന് തറക്കല്ലിടും.ന ാലുമാസം കൊണ്ട് വീടുപണി പൂര്‍ത്തിയാക്കാനാണ് പദ്ധതി. റെക്ടര്‍ ഫാ. ജോഷി മുട്ടിക്കലും തിരുനാള്‍കമ്മിറ്റിയംഗങ്ങളുമാണ് ഇത്തരമൊരു മാതൃകാപരമായ തീരുമാനം സ്വീകരിച്ചത്.

You must be logged in to post a comment Login