ചെട്ടിക്കാട് പള്ളിയില്‍ ഊട്ടുതിരുനാള്‍ കൊടിയേറ്റം ഇന്ന്

ചെട്ടിക്കാട് പള്ളിയില്‍ ഊട്ടുതിരുനാള്‍ കൊടിയേറ്റം ഇന്ന്

പറവൂര്‍: പ്രമുഖ തീര്‍ഥാടനകേന്ദ്രമായ ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ ദേവാലയത്തില്‍ ഊട്ടുതിരുനാളിന് ഇന്നു കൊടിയേറും. രാവിലെ 10.15ന് കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി കൊടിയേറ്റു കര്‍മം നിര്‍വഹിക്കും. കരുണയുടെ ജൂബിലി വര്‍ഷം പ്രമാണിച്ച് സഭയിലെ വിശുദ്ധരുടെ കാരുണ്യപ്രവൃത്തികളുടെ ദൃശ്യാവിഷ്‌കാരം കൊടിമരത്തിനു ചുറ്റുമായി അരങ്ങേറും. തുടര്‍ന്ന് ബിഷപ് ഡോ. കാരിക്കശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിക്കും.

തിരുനാള്‍ ദിനങ്ങളില്‍ വിശുദ്ധന്റെ പൊന്‍നാവ് എടുത്തുവയ്ക്കല്‍ നേര്‍ച്ചയ്ക്കും തിരുശേഷിപ്പുകള്‍ വണങ്ങുന്നതിനും കരുണയുടെ കവാടത്തിലൂടെ കടന്ന് പൂര്‍ണ ദണ്ഡവിമോചനം ലഭിക്കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

You must be logged in to post a comment Login