ചൈനീസ് സര്‍ക്കാര്‍ സഭയുടെ ഔദ്യോഗിക സീല്‍ പിടച്ചടക്കി

ചൈനീസ് സര്‍ക്കാര്‍ സഭയുടെ ഔദ്യോഗിക സീല്‍ പിടച്ചടക്കി

china-map-christianity-140492125229ഹോങ്കോങ്: സഭയുടെ കുരിശുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സെഹിചിയാങ്ങ് അധികാരികള്‍ പുറത്തിറക്കിയ പ്രചരണത്തിന് എതിരായി പ്രസ്താവന ഇറക്കിയതിന്റെ പേരില്‍ സെഹിചിയാങ്ങിലെ പ്രൊവിന്‍ഷ്യല്‍ അധികാരികള്‍ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ഔദ്യോഗിക സീല്‍ നീക്കം ചെയ്തു.

പ്രൊട്ടസ്റ്റന്റ് സഭയുടെ കത്തില്‍ സര്‍ക്കാരിനോട് പാര്‍ട്ടിയെയും ജനങ്ങളെയും വിഭജിക്കുന്ന പരിഹാസാത്മകമായ പ്രവൃത്തിയില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെട്ടു.
കഴിഞ്ഞ 18 മാസത്തിനിടെ 1,200 ദേവാലയങ്ങളാണ് സര്‍ക്കാരിന്റെ പുതിയ നടപടിയെ തുടര്‍ന്ന് കുരിശുകള്‍ നീക്കം ചെയ്തത്. 2 മില്യന്‍ പ്രൊട്ടസ്റ്റന്റുകാരുടെ മനോവികാരത്തെ മുറിപ്പെടുത്തിക്കൊണ്ടുള്ള പ്രവൃത്തിയായിരുന്നുവെന്നും കത്തില്‍ പറയുന്നു.
കത്തോലിക്കാ സഭാധികാരികള്‍ ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് പുറത്തിറക്കിയതിന്റെ പിന്നാലെ ജൂലൈ 10നാണ് പ്രൊട്ടസ്റ്റന്റ് കൗണ്‍സില്‍ പ്രസ്താപന ഇറക്കുന്നത്.
ഇതിനെ തുടര്‍ന്ന് പ്രസ്താപന പിന്‍വലിക്കണമെന്ന് സെഹിചിയാങ്ങിലെ എത്തിനിക്ക് ആന്റ് റിലീജിയസ് അഫേയര്‍ കമ്മീഷന്‍ അവകാശപ്പെട്ടു. കത്തോലിക്കാ അധികാരികള്‍ ഇത് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കൗണ്‍സിലിന്റെ ഔദ്യോഗിക സീല്‍ നീക്കം ചെയ്തത് എന്ന് വെന്‍സഹുവിലെ പ്രൊട്ടസ്റ്റന്റ് പ്രീച്ചര്‍ ലൂക്ക് പറഞ്ഞു

You must be logged in to post a comment Login