ചെറുപുഷ്പ മിഷന്‍ലീഗ് ദൈവവിളികളുടെ കേന്ദ്രബിന്ദു: മാര്‍ ജോസ് പുത്തന്‍വീട്ടില്‍

ചെറുപുഷ്പ മിഷന്‍ലീഗ് ദൈവവിളികളുടെ കേന്ദ്രബിന്ദു: മാര്‍ ജോസ് പുത്തന്‍വീട്ടില്‍

Mission Leage Convention Inaugurationഅങ്കമാലി: ദൈവവിളികള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ ആഗോള കത്തോലിക്ക സഭയിലെ ഏറ്റവും വലിയ അല്മായ സംഘടനയായ ചെറുപുഷ്പ മിഷന്‍ലീഗ് മുഖ്യ പങ്കാണ് വഹിക്കുന്നതെന്ന് എറണാകുളം- അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍. ചെറുപുഷ്പ മിഷന്‍ലീഗ് എറണാകുളം- അങ്കമാലി അതിരൂപതാ കൗണ്‍സിലിന്റെ 2015- 16 പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മിഷന്‍ലീഗ് ഓരോ വര്‍ഷവും നടത്തിവരുന്ന മിഷന്‍ യാത്രകളും മറ്റു പരിപാടികളും സഭയ്ക്ക് ഏറെ പ്രചോദനകരമാണ്. മിഷണറി പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കുന്നതിലും സംഘടന ഏറെ പരിശ്രമം ചെയ്യുന്നുണ്ട്. സഭയുടെ മുന്നോട്ടുള്ള വളര്‍ച്ചയില്‍ മിഷന്‍ലീഗ് നല്‍കുന്ന പിന്തുണ മഹത്വരമാണെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തിനു മുന്നോടിയായി കൊരട്ടി ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രേഷിതറാലി കൊരട്ടി പള്ളി അസിസ്റ്റന്റ് വികാരി ഫാ. ഷനു മൂഞ്ഞേലി ഫ്‌ളാഗ് ഓഫ് ചെയ്തു. കൊരട്ടി സെന്റ് മേരീസ് ഫൊറോനാ പള്ളി പാരിഷ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ മിഷന്‍ലീഗ് അതിരൂപതാ പ്രസിഡന്റ് സെമിച്ചന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. അതിരൂപതാ ഡയറക്ടര്‍ ഫാ. ടോം മുള്ളംചിറ ആമുഖപ്രഭാഷണം നടത്തി. മിഷന്‍ലീഗ് അതിരൂപതാ മുഖപത്രമായ മിഷന്റാണി കൊരട്ടി ഫൊറോനാ വികാരി ഫാ. മാത്യു മണവാളന്‍ പ്രകാശനം ചെയ്തു. എസ്എസ്എല്‍സി, പ്ലസ് ടു മതബോധന അവാര്‍ഡ് ജേതാക്കളെയും മിഷന്‍ ഗ്രാമ സന്ദര്‍ശനം നടത്തിയ അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു. അതിരൂപതാ ഓര്‍ഗനൈസര്‍ പി.ടി. പൗലോസ് പ്രവര്‍ത്തന മാര്‍ഗരേഖ അവതരിപ്പിച്ചു. ദേശീയ പ്രസിഡന്റ് ഡേവീസ് വല്ലൂരാന്‍, സംസ്ഥാന സെക്രട്ടറി ബിനു മാങ്കൂട്ടം, മേഖലാ ഡയറക്ടര്‍ ഫാ. ഡേവീസ് കൊടിയന്‍, പ്രസിഡന്റ് റെന്നി പറക്കാടത്ത്, ശാഖാ പ്രസിഡന്റ് ഡോണി ബെന്നി, കൊരട്ടി പള്ളി ട്രസ്റ്റി തോമസ് വെളിയത്ത്, തോമസ് ഇടശേരി, ജോഷി മുള്ളംങ്കുഴി എന്നിവര്‍ പ്രസംഗിച്ചു. അതിരൂപതാ ഭാരവാഹികളായ ജോയ് പടയാട്ടില്‍, ഒ.എ. മാത്യു, ഷീസണ്‍ ബാബു, ജോളി തിരുതനത്തില്‍, ലിജോ പത്രോസ്, റോഷന്‍ ജോസഫ്, ടി.പി. സാജു, സി.കെ. ജോസ്, സെബി ഇഞ്ചിപ്പറമ്പില്‍, അഡ്വ. സാജി ജോസഫ്, ആതിര പി.ഷാജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
(ചിത്രം അടിക്കുറിപ്പ്- ചെറുപുഷ്പ മിഷന്‍ലീഗ് എറണാകുളം- അങ്കമാലി അതിരൂപതാ കൗണ്‍സിലിന്റെ 2015- 16 പ്രവര്‍ത്തനവര്‍ഷോദ്ഘാടനം ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ നിര്‍വഹിക്കുന്നു. പി.ടി, പൗലോസ്, സെമിച്ചന്‍ ജോസഫ്, ഫാ. ഡേവീസ് കൊടിയന്‍, ഫാ. ടോം മുള്ളംചിറ, ഫാ. മാത്യു മണവാളന്‍, ബിനു മാങ്കൂട്ടം, ഡേവീസ് വല്ലൂരാന്‍ തുടങ്ങിയവര്‍ സമീപം.)

You must be logged in to post a comment Login