ചെറു വിശുദ്ധരുടെ വലിയ ജീവിതങ്ങള്‍

ചെറു വിശുദ്ധരുടെ വലിയ ജീവിതങ്ങള്‍

എത്ര വര്‍ഷം ജീവിച്ചു എന്നതൊന്നുമല്ല ഒരാളെയും വിശുദ്ധനാക്കുന്നത്. ഭൂമിയിലെ ഇത്തിരിക്കാല ജീവിതത്തിനുള്ളില്‍ ദൈവഹിതപ്രകാരം ജീവിച്ച് വിശുദ്ധപദത്തിന്റെ പരമോന്നതി പ്രാപിച്ച ചില വിശുദ്ധരെക്കുറിച്ച് അറിയുമ്പോള്‍ നമുക്ക് ഇക്കാര്യം മനസ്സിലാകും.
savioഎല്ലാവര്‍ക്കും അറിയാവുന്ന ഒരു വിശുദ്ധനാണല്ലോ ഡൊമിനിക് സാവിയോ. പതിനാലാം വയസില്‍ 1857 ലാണ് സാവിയോ മരിച്ചത്.1954 ല്‍ പിയുസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ സാവിയോയെ വിശുദ്ധനായി പ്രഖ്യാപിച്ചപ്പോള്‍ കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ തന്നെ പുതിയൊരു അധ്യായം രചിക്കുകയായിരുന്നു. ഇത്രയും ചെറുപ്രായത്തിലേ വിശുദ്ധനാകുന്ന ആദ്യ വ്യക്തിയായിരുന്നു സാവിയോ.

നന്നേ ചെറുപ്രായത്തിലേ പ്രാര്‍ത്ഥനയിലും പരിത്യാഗപ്രവൃത്തികളിലും വളര്‍ന്നുവന്നവനായിരുന്നു സാവിയോ. അഞ്ചാം വയസില്‍ അള്‍ത്താര ബാലനായി. പ്രഭാതത്തില്‍ ദിവ്യബലിക്കായി വരുമ്പോള്‍ വൈദികന്‍ പള്ളിവാതില്‍ തുറക്കുന്നതുവരെ മണ്ണിലോ ചെളിയിലോ മുട്ടുകുത്തിനിന്ന് പ്രാര്‍ത്ഥിക്കാന്‍ മടിയൊട്ടും ഇല്ലാതിരുന്ന ബാലന്‍. അതായിരുന്നു സാവിയോ. ഏഴാം വയസിലേ തന്റെ ആത്മീയജീവിതത്തിന് ഉല്‍ക്കര്‍ഷം നല്കുന്ന ചില നല്ല തീരുമാനങ്ങള്‍ അവന്‍ എടുത്തിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പാപത്തെക്കാള്‍ നല്ലത് മരണമാണെന്നും ഈശോയും മാതാവുമായിരിക്കും തന്റെ കൂട്ടുകാര്‍ എന്നതുമായിരുന്നു. വലിയ കാര്യങ്ങള്‍ ചെയ്യാന്‍ എനിക്ക് കഴിയില്ലായിരിക്കും എന്നാല്‍ എല്ലാ കാര്യങ്ങളും എനിക്ക് ദൈവമഹത്വത്തിനായി ചെയ്യാന്‍ കഴിയുമല്ലോ എന്നതായിരുന്നു ഡൊമനിക് സാവിയോയുടെ ആദര്‍ശവാക്യം.

സാവിയോയെ പോലെ തന്നെ വിശുദ്ധിയെ പരമപ്രധാനമായി കണ്ട വിശുദ്ധയായിരുന്നു മരിയാ ppgorettiഗൊരേത്തി. അലക്‌സാണ്ടര്‍ എന്ന ഇരുപതുവയസുകാരന്റെ ആസക്തികള്‍ക്ക് മുമ്പില്‍ കീഴടങ്ങികൊടുക്കാന്‍ തയ്യാറാവാതെ വന്നതിന്റെ പേരിലാണ് മരിയ ഗൊരേത്തി കുത്തേറ്റ് മരിച്ചത്. തന്നോടൊപ്പം പാപം ചെയ്യാന്‍ അവള്‍ സന്നദ്ധയല്ല എന്നറിഞ്ഞപ്പോള്‍ ക്രൂദ്ധനായ അലക്‌സാണ്ടര്‍ അവളെ കുത്തിക്കൊല്ലുകയായിരുന്നു. പതിനൊന്ന് തവണ കുത്തേറ്റിട്ടും അവള്‍ മരിച്ചില്ല. ആശുപത്രികിടക്കയില്‍ വച്ച് സംഭവിച്ചതെല്ലാം വിവരിച്ച മരിയ അലക്‌സാണ്ടറിന് മാപ്പു നല്കിയാണ് കണ്ണടച്ചത്. പക്ഷേ ഭരണകൂടം അയാളെ ശിക്ഷയ്ക്ക് വിധിച്ചു. മരിയയുടെ മാധ്യസ്ഥ ശക്തി മൂലമാകാം പിന്നീട് അലക്‌സാണ്ടര്‍ പശ്ചാത്താപവിവശനാകുകയും ഓര്‍ഡര്‍ ഓഫ് ഫ്രിയാഴ്‌സ് മൈനര്‍ കപ്പൂച്ചിനില്‍ അംഗമാകുകയും ചെയ്തു. മരിയ ഗൊരേത്തിയുടെ വിശുദ്ധ പദപ്രഖ്യാപന ചടങ്ങില്‍ അവളുടെ അമ്മയ്‌ക്കൊപ്പം അലക്‌സാണ്ടറും പങ്കെടുത്തു.

മൂന്നാം നൂറ്റാണ്ടിന്റെ അന്ത്യപാദങ്ങളില്‍ ജീവിച്ചുമരിച്ച വിശുദ്ധനായ വിറ്റസ് പലര്‍ക്കും അത്ര പരിചയക്കാരനാകണമെന്നില്ല. വിശ്വാസത്തിന് വേണ്ടി ജീവത്യാഗം നടത്തിയ കഥയാണ് ഈ വിശുദ്ധനുള്ളത്. അന്യമതവിശ്വാസക്കാരനായ പിതാവ് മകന്റെ വിശ്വാസജീവിതത്തിന് എതിരായിട്ടാണ് എന്നും നിലകൊണ്ടത്. വിശ്വാസം ത്യജിക്കാത്തതിന്റെ പേരില്‍ നിരവധി പീഡനമുറകളും വിറ്റസിന് അനുഭവിക്കേണ്ടിവന്നു. അങ്ങനെയാണ് വിറ്റസ് ഇഹലോകവാസം വെടിഞ്ഞതും.

Santarosaviterboപതിനെട്ടാം വയസില്‍ സ്വര്‍ഗ്ഗപ്രാപ്തയായ വിറ്റര്‍ബോയിലെ വിശുദ്ധ റോസയും അനിതരസാധാരണമായ ജീവിതവിശുദ്ധിയാല്‍ പ്രശോഭിച്ച വ്യക്തിത്വമായിരുന്നു. ലോകം നല്കുന്ന എല്ലാ സന്തോഷങ്ങളില്‍ നിന്നും അകന്നാണ് അവള്‍ ജീവിച്ചത് മൂന്നു മണിക്കൂര്‍ നേരത്തേക്ക് ആളിക്കത്തുന്ന അഗ്നിക്ക് നടുവില്‍ തീപ്പൊള്ളല്‍ ഏല്‍ക്കാതെ റോസ നിന്നു എന്നും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഹൃദയസംബന്ധമായ അസുഖത്തെതുടര്‍ന്നായിരുന്നു റോസ മരിച്ചത്.

 

ഏഡി 291 ല്‍ ജനിച്ച ആഗ്നസിന്റെ ജീവിതവുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ട്. അതീവമനോഹരിയായ പെണ്‍കുട്ടിയായിരുന്നു അവള്‍. തന്മൂലം അനേകം ചെറുപ്പക്കാര്‍ അവളെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചു. പക്ഷേ നിത്യകന്യകയായി ജീവിക്കാനായിരുന്നു അവളുടെ ആഗ്രഹം. അവള്‍ ഒരു ക്രിസ്ത്യാനിയാണെന്ന് മനസ്സിലാക്കിയപ്പോള്‍ റോമന്‍ ഭരണകൂടം അവള്‍ക്കെതിരെ പീഡനങ്ങള്‍ അഴിച്ചുവിട്ടു. വിശ്വാസം ത്യജിക്കാത്തതിന്റെ പേരില്‍ അധികാരികള്‍ അവളെ നഗ്നയാക്കി വേശ്യാലയത്തിലേക്ക് തെരുവിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി.

StAgnesഎന്നാല്‍ അത്ഭുതകരമായി അവളുടെ മുടി വളരുകയും അത് നഗ്നത മറയ്ക്കുകയും ചെയ്തു. അവളെ ദുരുപയോഗം ചെയ്യാന്‍ പുറപ്പെട്ട പുരുഷന്മാരെല്ലാം നൊടിയിടയ്ക്കുള്ളില്‍ അന്ധരായി എന്നും പറയപ്പെടുന്നു. പലതവണ ശ്രമിച്ചിട്ടും അവളെ കൊല്ലാന്‍ സാധിക്കാതെ വന്ന അധികാരികള്‍ ഒടുവില്‍ അവളെ വാള്‍കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

 

നോക്കൂ, മേല്പ്പറഞ്ഞ ഈ വിശുദ്ധരുടെയെല്ലാം ജീവിതങ്ങളെ. എന്നെങ്കിലും എപ്പോഴെങ്കിലും വിശുദ്ധിക്കുവേണ്ടി, വിശ്വാസത്തിന് വേണ്ടി ജീവന്‍ നഷ്ടപ്പെടുത്താന്‍ നമുക്ക് സന്നദ്ധതയുണ്ടായിട്ടുണ്ടോ? നമ്മുടെ ആത്മീയജീവിതങ്ങള്‍ക്ക് മുമ്പില്‍ വലിയൊരു ചോദ്യചിഹ്നമായി നില്ക്കുകയാണ് ഈ വിശുദ്ധ ജന്മങ്ങള്‍.

You must be logged in to post a comment Login