ചൈനയിലും തുറന്നു, കരുണയുടെ വാതില്‍

ചൈന: കരുണയുടെ വര്‍ഷത്തോടനുബന്ധിച്ച് തെക്കന്‍ ചൈനയിലെ മാവുകാവ് കത്തീഡ്രലില്‍ കരുണയുടെ വാതില്‍ തുറന്നു. ബിഷപ്പ് ജോസ് ലായി ആണ് തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 30 തോളം വൈദികര്‍ പ്രദക്ഷിണമായെത്തി കരുണയുടെ വാതിലിലൂടെ അകത്തു പ്രവേശിച്ചു. കരുണയുടെ വര്‍ഷത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പ പുറപ്പെടുവിച്ച പ്രത്യേകഉത്തരവും ദിവ്യബലിക്കിടെ വായിച്ചു.

വിശ്വാസികള്‍ ഏറെ താത്പര്യത്തോടു കൂടിയാണ് തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ചത്. തിരക്കിനെത്തുടര്‍ന്ന് പലര്‍ക്കും ദേവാലയത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ പോലും സാധിച്ചിരുന്നില്ല.

ദൈവത്തിന്റെ കരുണയിലും കൃപയിലുമൂന്നി, കരുണയുടെ ഉപകരണങ്ങളായി മാറി ചുറ്റുമുള്ളവര്‍ക്ക് സേവനം ചെയ്യണമെന്ന് ബിഷപ്പ് ലായി വിശ്വാസികളോട് ആഹ്വാനം ചെയ്തു. കരുണയുടെ ഈ വര്‍ഷത്തില്‍ അനുതപിച്ച് കുമ്പസാരിക്കണമെന്നും തങ്ങള്‍ക്കു ലഭിച്ച കരുണയുടെ അനുഭവം മറ്റുള്ളവരുമായി പങ്കുവെയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login