ചൈനയിലെ കപ്പല്‍ ദുരിതത്തില്‍ മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ച് പാപ്പ

ചൈനയിലെ കപ്പല്‍ ദുരിതത്തില്‍ മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ച് പാപ്പ

chinaചൈനയില്‍ കപ്പല്‍ മറിഞ്ഞ് നൂറിലേറെപ്പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ചൈനയിലെ ജനങ്ങളോട് പാപ്പ തന്റെ ഖേദമറിയിച്ചു.  ‘യാഗ്‌റ്റെസെ നദിയില്‍ വച്ചുണ്ടായ അപകടത്തില്‍ വേദനിക്കുന്ന ചൈനയിലെ ജനങ്ങളോടുടെ ദു:ഖത്തില്‍ ഞാനും പങ്കു ചേരുന്നു’, അദ്ദേഹം പറഞ്ഞു.
അപകടത്തില്‍ പെട്ടവര്‍ക്കും, അവരുടെ കുടുംബാഗംങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കു വേണ്ടിയും ഞാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു, പാപ്പ പറഞ്ഞു.
തിങ്കളാഴ്ച രാത്രിയില്‍ നടന്ന സംഭവത്തില്‍ 400 ലധികം പേരെ കാണാതായി. ചുഴലിക്കാറ്റാണ് അപകടകാരണമെന്ന് വിലയിരുത്തുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
മൂന്നു വയസ്സുള്ള കുട്ടിയൊഴിച്ച് ബോട്ടിലുണ്ടായിരുന്ന 456 യാത്രക്കാരും പ്രായമായ വിനോദ സഞ്ചാരികളാണ്.

 .

One Response to "ചൈനയിലെ കപ്പല്‍ ദുരിതത്തില്‍ മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ച് പാപ്പ"

  1. N J JOHNSON   June 5, 2015 at 5:42 am

    please pray for souls in the purgatory.

You must be logged in to post a comment Login