ചൈനയിലെ സ്‌റ്റേറ്റ് ടിവിയില്‍ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ത്ഥന

ചൈനയിലെ സ്‌റ്റേറ്റ് ടിവിയില്‍ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ത്ഥന

Pope greets faithful at the Vaticanഫ്രാന്‍സിസ് പാപ്പയുടെ മാനുഷിക മുഖം കണ്ടില്ലെന്ന് നടിക്കാന്‍ ചൈനീസ് ടെലിവിഷനായില്ല. കഴിഞ്ഞ ദിവസം ചൈനയിലെ ടിയാന്‍ജിനിലുണ്ടായ രാസവിസ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി പാപ്പ നടത്തിയ ഹൃദയാവര്‍ജകമായ പ്രാര്‍ത്ഥന ചൈനയിലെ സര്‍ക്കാര്‍ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു. രാസവിസ്‌ഫോടനത്തില്‍ 114 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പരിശുദ്ധ മാതാവിന്റെ സ്വര്‍ഗോരോപണ തിരുനാള്‍ ദിനത്തില്‍ പാപ്പാ ചൈനീസ് ദുരന്തബാധിതര്‍ക്കായി ഇങ്ങനെ പ്രാര്‍ത്ഥിച്ചിരുന്നു: ‘ഈ നിമിഷത്തില്‍ എന്റെ മനസ്സ് ടിയാന്‍ജിനിലെ ഹതഭാഗരുടെ കൂടെയാണ്. നിരവധി മരണങ്ങളും പരിക്കുകളും. ദൈവം അവരെ സമാശ്വസിപ്പിക്കുകയും അവരെ സാന്ത്വനിപ്പിക്കാന്‍ ശ്രമിക്കുന്നവരെ സഹായിക്കുകയും ചെയ്യട്ടെ!’

ഇത് വളരെ നല്ല സൂചനയായി ഹോങ്കോങ് മിഷണറി ഫാ. ടിക്കോസി നിരീക്ഷിക്കുന്നു. വത്തിക്കാനുമായും പാപ്പായുമായുമുള്ള നല്ല ബന്ധം കാംക്ഷിക്കുന്നതിന്റെ ലക്ഷണമായി ഇത് താന്‍ കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login