ചൈനയില്‍ ഒരു പ്രവിശ്യയില്‍ മാത്രം തകര്‍ത്തത് 1,500 ദേവാലയങ്ങള്‍

ചൈനയില്‍ ഒരു പ്രവിശ്യയില്‍ മാത്രം തകര്‍ത്തത് 1,500 ദേവാലയങ്ങള്‍

ബെയ്ജിംങ്: കഴിഞ്ഞുപോയതിനെക്കാള്‍ ഏറ്റവും മോശമായ വര്‍ഷമായിരുന്നു ചൈനയിലെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം 2015. രണ്ടുവര്‍ഷങ്ങള്‍ക്കിടയില്‍ ഒരു പ്രവിശ്യയില്‍ മാത്രം തകര്‍ക്കപ്പെട്ടത് 1, 500 ദേവാലയങ്ങള്‍. 2014 ആയിരുന്നു സാംസ്‌കാരിക വിപ്ലവത്തിന് ശേഷം ചൈനയിലെ മതപീഡനങ്ങള്‍ ഏറ്റവും കൂടുതല്‍ അരങ്ങേറിയ വര്‍ഷം എന്നായിരുന്നു ഇതുവരെയുള്ള കണക്കുകള്‍ പറഞ്ഞിരുന്നത്.

എന്നാല്‍ 2015 അത് തിരുത്തി. കമ്മ്യൂണിസ്റ്റ് അധികാരികള്‍ എല്ലാ മതവിശ്വാസികളുടെയും അനുദിനജീവിതത്തില്‍ പോലും ഇടപെട്ടുകൊണ്ടിരിക്കുകയാണെന്ന് ടിബറ്റന്‍ സന്യാസികളും പറയുന്നു. ബൂര്‍ഖായെ ഭീകരവസ്ത്രമായി കണ്ട് അതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കുരിശു നീക്കല്‍ പ്രചരണത്തിന് ശേഷം ജനങ്ങളുടെ ഹൃദയവികാരം എന്താണെന്ന് മനസ്സിലാക്കാനുള്ള കഴിവ് അധികാരികള്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ഒരു മുന്‍ കത്തോലിക്ക പത്രപ്രവര്‍ത്തകന്‍ പറഞ്ഞു

You must be logged in to post a comment Login