ചൈനയില്‍ കുരിശുകള്‍ നീക്കം ചെയ്യുന്നത് നിര്‍ത്തണമെന്ന് ആംഗ്ലിക്കന്‍ ആര്‍ച്ച്ബിഷപ്പ്

ചൈനയില്‍ കുരിശുകള്‍ നീക്കം ചെയ്യുന്നത് നിര്‍ത്തണമെന്ന് ആംഗ്ലിക്കന്‍ ആര്‍ച്ച്ബിഷപ്പ്

crossഷെയ്ജാംഗില്‍ ചൈനീസ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന കുരിശുനിര്‍മാര്‍ജന യജ്ഞം ഉടന്‍ നിര്‍ത്തണമെന്ന് ഹോങ്കോങ്ങിലെ ആംഗ്ലിക്കന്‍ ആര്‍ച്ച്ബിഷപ്പ് പോള്‍ ക്വോങ് ആവശ്യപ്പെട്ടു. ചൈനയിലെമ്പാടും നടമാടുന്ന കുരിശു നീക്കലും കത്തിക്കലും തന്നെ ഏറെ ദുഖിതനാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഷെയ്ജാംഗില്‍ ആയിരത്തി ഇരുനൂറോളം കുരിശുകളാണ് നീക്കം ചെയതത്. 2013 മുതല്‍ നിയമവിരുദ്ധമായ ഘടനയുടെ പേരു പറഞ്ഞ് നിരവധി പള്ളികളും പൊളിച്ചു നീക്കിയിരുന്നു.

‘ദേവാലയത്തിന്റെ മുകളില്‍ കുരിശു സ്ഥാപിക്കുന്നത് ക്രിസ്തുമതത്തിന്റെ പരമ്പാരഗത രീതിയാണ്. ഏറെ ഉയരമുള്ള കുരിശുകള്‍ സുരക്ഷാപ്രശ്‌നമുണ്ടാക്കുന്നുണ്ടെങ്കില്‍ ചെറിയ കുരിശുകള്‍ വയ്ക്കാന്‍ അനുമതി നല്‍കണം. എന്നാല്‍ ഇപ്പോള്‍ അധികാരികള്‍ ചെയ്യുന്നത് യാതൊരു ഭീഷണിയും ഉയര്‍ത്താത്ത കുരിശുകള്‍ പോലും നീക്കിക്കളയുകയാണ്.’ ആര്‍ച്ച്ബിഷപ്പ് പോള്‍ ക്വോങ് പറഞ്ഞു.

You must be logged in to post a comment Login